ഖദ്‌സേ രാജ്യദ്രോഹി: അരവിന്ദ് കേജരിവാള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 06.06.2016) രാജിവെച്ച മഹാരാഷ്ട്ര മന്ത്രി ഏക്‌നാഥ് ഖദ്‌സേ രാജ്യദ്രോഹിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായുള്ള ഖദ്‌സേയുടെ ബന്ധത്തെ കുറിച്ച് നടത്തിയ വീഡിയോ സന്ദേശത്തിലാണ് കേജരിവാള്‍ ഖദ്‌സേയെ രൂക്ഷമായി വിമര്‍ശിച്ചത്. പട്ടീദാര്‍ സമുദായത്തിന് പിന്തുണ നല്‍കിയ കേജരിവാള്‍ ഹര്‍ദ്ദിക് പട്ടേലിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചതിനേയും ചോദ്യം ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഖദ്‌സേ രാജ്യദ്രോഹി: അരവിന്ദ് കേജരിവാള്‍
രാജ്യദ്രോഹകുറ്റം ചുമത്തുന്നതില്‍ വിവേചനം കാണിക്കുന്നതിനേയും കേജരിവാള്‍ വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.

രാജ്യത്തിനെതിരായി ഹര്‍ദ്ദിക് പട്ടേല്‍ ഒന്നും ചെയ്തിട്ടില്ലെന്നും പിന്നെന്തിനാണ് അദ്ദേഹത്തെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നതെന്നും കേജരിവാള്‍ ചോദിച്ചു.

എന്നാല്‍ രാജ്യദ്രോഹിയായ ദാവൂദുമായി ബന്ധം പുലര്‍ത്തിയ ഖദ്‌സേയാണ് യഥാര്‍ത്ഥ രാജ്യദ്രോഹിയെന്നും അദ്ദേഹത്തെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

SUMMARY: ith rising opposition heat on former Maharashtra minister Eknath Khadse, Aam Aadmi Party convenor and Delhi Chief Minister Arvind Kejriwal has now called Khadse a traitor.

Keywords: National, Video message, Kejriwal, Attacked, Khadse, Alleged links, Underworld, Don, Dawood Ibrahim, AAP, Supremo, Support, Patidar leader, Hardik Patel, Jail, Seditions charges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia