കേജരിവാളിനുമുന്‍പില്‍ കേന്ദ്രം മുട്ടുകുത്തി; പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Jan 22, 2014, 10:00 IST
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി നയിച്ച സത്യഗ്രഹം ഫലം കണ്ടു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് മുന്‍പില്‍ കേന്ദ്രം മുട്ടുമടക്കി. രണ്ട് ദിവസം നീണ്ട തന്റെ സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കേജരിവാള്‍ പ്രഖ്യാപിച്ചു. ജനറല്‍ നജീബ് ജംഗിന്റെ അറിയിപ്പ് പ്രകാരമാണ് കേജരിവാള്‍ ധര്‍ണ പിന്‍ വലിച്ചത്.
അന്വേഷണവിധേയമായി രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി ജംഗ് കേജരിവാളിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേജരിവാളിന്റെ പ്രഖ്യാപനം. ഇതോടെ സംഘര്‍ഷാവസ്ഥയിലായ ഡല്‍ഹി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് മടങ്ങുകയാണ്.
സത്യഗ്രഹവുമായി മുന്നേറിയാലും കേന്ദ്രത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അല്പം മുന്‍പ് വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്ന സമയത്ത് ഡല്‍ഹി സര്‍ക്കാര്‍ തുടങ്ങിയ ധര്‍ണ അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മാത്രമല്ല, പത്തുദിവസത്തേയ്‌ക്കെന്ന് പ്രഖ്യാപിച്ച ധര്‍ണ അനിശ്ചിതകാലത്തേയ്ക്ക് നീട്ടുമെന്നും കേജരിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ധര്‍ണയ്ക്ക് പരിസമാപ്തിയായത്.
SUMMARY: The LG has partially agreed to our demands and I congratulate the people of Delhi - Kejriwal. Arvind Kejriwal addresses media, announces calling off agitation against the Delhi Police. It was for the first time in India that a CM went on a dharna with his Cabinet, says Kejriwal, adding Lt Governor Najeeb Jung has assured judicial inquiry against the accused policemen. Meanwhile, reports say the SHO Malviya Nagar and In-charge of the Paharganj PCR Van will be on leave pending inquiry.
Keywords: Arvind Kejriwal, Delhi AAP protest, Aam Aadmi Party, Sushilkumar Shinde, Delhi Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.