മഫ്‌ലര്‍ ഉപേക്ഷിച്ച മഫ്‌ലര്‍ മാന്‍; കേജരിവാള്‍ പുതിയ 'ഗെറ്റപ്പില്‍'
Feb 14, 2015, 16:39 IST
ന്യൂഡല്‍ഹി: (www.kvartha.com 14/02/2015) ഡല്‍ഹി മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ മഫ്‌ലര്‍ മാന്‍ എന്ന പേരില്‍ ആരാധകര്‍ നെഞ്ചിലേറ്റിയ അരവിന്ദ് കേജരിവാള്‍ മഫ്‌ലര്‍ ഉപേക്ഷിച്ചു. ഡല്‍ഹിയില്‍ പുതിയതായി കാണപ്പെട്ട സൈന്‍ ബോര്‍ഡുകളിലും പോസ്റ്ററുകളിലും മഫ്‌ലര്‍ ഇടാത്ത കേജരിവാളിന്റെ ചിത്രമാണുള്ളത്. ഡല്‍ഹിക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ മഫ്‌ലറിന് പകരം ഖാദി ജാക്കറ്റാണ് കേജരിവാള്‍ ധരിച്ചിരുന്നത്.
ഷര്‍ട്ടിന് മുകളില്‍ ഖാദി ജാക്കറ്റിട്ട കേജരിവാളിന്റെ രൂപമാറ്റം പതിവ് ശൈലികളില്‍ നിന്നും വേറിട്ടതാണ്. രാം ലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ കേജരിവാളിനൊപ്പം 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ശക്തമായ പനിയുള്ളതിനാല്‍ വളരെ ക്ഷീണിതനാണെന്നാണ് റിപോര്‍ട്ടുകള്‍. പ്രമേഹ രോഗിയായ കേജരിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് ഡോക്ടര്‍മാര്‍ ശനിയാഴ്ച രാവിലെ അറിയിച്ചിരുന്നു.
ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ 170 ആണ് പഞ്ചസാരയുടെ അളവെന്നും അതിനാല്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിച്ചതായും അവര്‍ വ്യക്തമാക്കി.
SUMMARY: The mufflerman will no longer appear with his muffler in signboards and posters all over Delhi. Chief Minister-designate Arvind Kejriwal, who is better known as a mufflerman, now appears in a jacket in his Aam Aadmi Party's new poster.
Keywords: Muffler Man, AAP, Aam Aadmi Party, Arvind Kejriwal, Delhi CM,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.