അഞ്ച് ബെഡ്‌റൂം ഫ്ലാറ്റിലേയ്ക്ക് താമസം മാറുന്നില്ലെന്ന് കേജരിവാള്‍

 


ന്യൂഡല്‍ഹി: വരേണ്യ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച അരവിന്ദ് കേജരിവാള്‍ പുതിയ ഫ്‌ലാറ്റിലേയ്ക്ക് മാറുന്നില്ലെന്ന് തീരുമാനിച്ചു. ഡല്‍ഹിയിലെ ഭഗവന്‍ ദാസ് റോഡില്‍ സ്ഥിതിചെയ്യുന്ന അഞ്ച് ബെഡ്‌റൂം ഇരട്ട ഫ്‌ലാറ്റിലേയ്ക്ക് താമസം മാറാനായിരുന്നു കേജരിവാളിന്റെ ആദ്യ തീരുമാനം. കൗശാമ്പിയിലെ തന്റെ രണ്ട് ബെഡ്‌റൂം ഫ്‌ലാറ്റ് പുതിയ ജീവിതക്രമത്തിന് യോജിച്ചതല്ലെന്നതിനാലാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഫ്‌ലാറ്റിലേയ്ക്ക് മാറാന്‍ അദ്ദേഹം തീരുമാനിച്ചത്.

എന്നാല്‍ അഞ്ച് ബെഡ്‌റൂം ഫ്‌ലാറ്റ് ആഡംബരപൂര്‍ണമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി ശക്തമായി രംഗത്തെത്തിയതോടെയാണ് കേജരിവാള്‍ പുനര്‍വിചിന്തനം നടത്തിയത്. തനിക്കുവേണ്ടി ചെറിയ താമസസൗകര്യം ലഭ്യമാക്കണമെന്ന് കേജരിവാള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

അഞ്ച് ബെഡ്‌റൂം ഫ്ലാറ്റിലേയ്ക്ക് താമസം മാറുന്നില്ലെന്ന് കേജരിവാള്‍അതേസമയം തനിക്ക് രണ്ട് വീടുകള്‍ വേണമെന്ന ആവശ്യത്തില്‍ കേജരിവാള്‍ ഉറച്ചുനില്‍ക്കുകയാണ്. ഒന്ന് തനിക്കും തന്റെ കുടുംബത്തിനും താമസിക്കാനും മറ്റേത് ഓഫീസ് ആവശ്യങ്ങള്‍ക്കും.

സാധാരണക്കാരന്റെ മുഖ്യമന്ത്രിയെന്ന ഖ്യാതി നേടിയ കേജരിവാളിനെ കാണാനും ആവശ്യങ്ങള്‍ അറിയിക്കാനുമായി നൂറുകണക്കിനാളുകളാണ് ദിനം പ്രതി അദ്ദേഹത്തിന്റെ വസതിയിലെത്തുന്നത്. ഗാസിയാബാദിലെ കൗശാമ്പിയില്‍ രണ്ട് ബെഡ്‌റൂം ഫ്‌ലാറ്റിലാണ് അദ്ദേഹമിപ്പോള്‍ താമസിക്കുന്നത്.

SUMMARY: New Delhi: After criticism from the opposition parties over the allotment of two five-bedroom duplex flats to Delhi Chief Minister Arvind Kejriwal, the AAP leader has decided that he will not be moving in the flats at Bhagwan Das Road in Delhi.
Keywords: Arvind Kejriwal, Aam Aadmi Party, AAP, Delhi chief minister, House, Delhi, Bhagwan Das Road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia