കശ്മീരില്‍ ഹിതപരിശോധന: പ്രശാന്ത് ഭൂഷണില്‍ നിന്ന് അകലം പാലിച്ച് കേജരിവാള്‍

 


ന്യൂഡല്‍ഹി: കശ്മീരില്‍ സൈന്യത്തെ പിന്‍ വലിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായപ്രകടത്തോട് അകലം പാലിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സൈനീക സാന്നിദ്ധ്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്. എന്നാല്‍ പ്രശാന്ത് ഭൂഷണിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് പ്രശാന്ത് ഭൂഷണുമായി യോജിക്കാന്‍ കഴിയില്ലെന്നും കേജരിവാള്‍ വ്യക്തമാക്കി.
കശ്മീരില്‍ ഹിതപരിശോധന: പ്രശാന്ത് ഭൂഷണില്‍ നിന്ന് അകലം പാലിച്ച് കേജരിവാള്‍ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍ വലിക്കുന്നതില്‍ ഹിതപരിശോധന ആവശ്യമില്ല. എന്നാല്‍ അവിടുത്തെ ജനങ്ങളുടെ വികാരം മാനിക്കണം. കശ്മീരിലേത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷമാണ് കേജരിവാള്‍ അറിയിച്ചു.
ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷന്‍ ജമ്മുകശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ കശ്മീരില്‍ സൈന്യം വേണമോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് ഹിതപരിശോധന നടത്തണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ അഭിപ്രായം.
SUMMARY: New Delhi: Aam Aadmi Party (AAP) chief and Delhi Chief Minister Arvind Kejriwal on Monday expressed displeasure over his party colleague Prashant Bhushan's controversial suggestion for a referendum in Jammu and Kashmir to decide whether the people want the Army to handle security in the region.
Keywords: Arvind Kejriwal, Prashant Bhushan, Kashmir Referendum, Indian Army, Jammu And Kashmir, AAP, Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia