പിന്നോക്ക വിഭാഗക്കാര്‍ക്ക് 15,000 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍; കേജരിവാള്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി
Jan 1, 2014, 10:52 IST
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരായ 15,000 പേര്‍ക്ക് ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ നല്‍കാന്‍ കേജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 15,000 പേര്‍ക്ക് തൊഴിലവസരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാര്‍ തീരുമാനം ഗതാഗത മന്ത്രി സൗരഭ് ഭരദ്വാജാണ് പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപനം ഓട്ടോ മാഫിയക്ക് വന്‍ തിരിച്ചടിയായി. ഓട്ടോ ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സൗരഭ് ഭരദ്വാജ് അറിയിച്ചു.
നിരവധി ഓട്ടോറിക്ഷകള്‍ സ്വന്തമായുള്ളവരുടെ എണ്ണം 500ല്‍ കൂടുതലാണ്. ഭീമമായ വാടകയ്ക്കാണ് ഇവര്‍ ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് ഓടിക്കാന്‍ നല്‍കുന്നത്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ നടപടി ആരംഭിക്കും. ഓട്ടോ മാഫിയയേയും അഴിമതിയേയും ഞങ്ങള്‍ തുടച്ചുനീക്കും ഭരദ്വാജ് പറഞ്ഞു.
എ.എ.പിക്ക് വന്‍ പിന്തുണ നല്‍കിയവരാണ് ഓട്ടോ തൊഴിലാളികള്‍. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Delhi Government on Tuesday decided to issue permits for 15,000 auto rickshaws under ST and SC category with a view to provide self employment to people belonging to these categories.
Keywords: Arvind Kejriwal, Aam Aadmi Party, Delhi, Auto rickshaw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.