ഡല്‍ഹിയിലെ വൈദ്യുതി കമ്പനികള്‍ വ്യാഴാഴ്ച മുതല്‍ ഓഡിറ്റ് നടത്തുമെന്ന് കേജരിവാളിന്റെ ഉത്തരവ്

 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുതി കമ്പനികള്‍ വ്യാഴാഴ്ച മുതല്‍ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഉത്തരവ്. കമ്പനികളുടെ എതിര്‍പ്പുകളെ മറികടന്നാണ് ഓഡിറ്റുമായി മുന്നോട്ടുപോകാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഓഡിറ്റിംഗ് നടത്താന്‍ അനുവദിക്കില്ലെന്ന് കമ്പനികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയിലെ വൈദ്യുതി കമ്പനികള്‍ വ്യാഴാഴ്ച മുതല്‍ ഓഡിറ്റ് നടത്തുമെന്ന് കേജരിവാളിന്റെ ഉത്തരവ്
വിഷയം കോടതിയുടെ പരിഗണയില്‍ ആയതിനാല്‍ ഓഡിറ്റിംഗ് നടത്താനാകില്ലെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാല്‍ സ്റ്റേ ഉത്തരവ് ഇല്ലാത്തതിനാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേജരിവാള്‍ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന്റെ ഛായയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ കമ്പനികളില്‍ ഓഡിറ്റിംഗ് നടക്കുന്നുണ്ടായിരുന്നില്ല. വൈദ്യുത കമ്പനികളില്‍ ഓഡിറ്റിംഗ് നടത്തുമെന്ന് ആം ആദ്മി പ്രകടനപത്രിക വാഗ്ദ്ദാനം ചെയ്തിരുന്നു.
ഭീമമായ ഉല്പാദനചെലവുമൂലമാണ് വൈദ്യുതിക്ക് നിരക്കുയര്‍ത്തേണ്ടി വരുന്നതെന്നായിരുന്നു കമ്പനികള്‍ ഇതുവരെ പറഞ്ഞിരുന്നത്. ഓഡിറ്റിംഗിലൂടെ ഉല്പാദനചെലവ് സംബന്ധിച്ച കള്ളക്കളികള്‍ പുറത്തുവരുമെന്നതിനാലാണ് കമ്പനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
SUMMARY: New Delhi: After announcing that the three major power distribution companies in the capital will be audited by the Comptroller and Auditor General (CAG) starting Wednesday, Aam Aadmi Party chief Arvind Kejriwal on Wednesday stood firm on the decision to audit the power companies saying that there are enough reasons for the companies to be audited.
Keywords: AAP, Arvind Kejriwal, CAG, Auditing,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia