ന്യൂഡെല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി നേതാവും ഡെല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും മര്‍ദ്ദനം. ഡെല്‍ഹിയിലെ ദക്ഷിണപുരിയില്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജ്രിവാളിനെ ജീപ്പിലേയ്ക്ക ചാടികയറി അക്രമി മുതുകില്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഇതുകണ്ട് ഇയാളെ എ.എ.പി. പ്രവര്‍ത്തകര്‍ ജീപ്പില്‍ നിന്ന് പിടിച്ചിറക്കി പൊതിരെ തല്ലി. അക്രമിയെ തല്ലരുതെന്ന് കെജ്രിവാള് ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ നിറുത്തിയില്ല. അവസാനം മുതിര്‍ന്ന നേതാക്കള്‍ എത്തി പ്രവര്‍ത്തകരെ പിന്‍വലിച്ച ശേഷം അക്രമിയെ പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇയാള്‍ ബി.ജെ.പിക്കാരനാണെന്നും ദക്ഷിണേന്ത്യയിലെ പ്രാദേശിക നേതാവാണെന്നും എ.എ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇത് രണ്ടാം തവണയാണ് കെജ്രിവാളിനുനേരെ കൈയേറ്റമുണ്ടാകുന്നത്. മാര്‍ച്ച് 28ന് ഹരിയാനയിലെ റോഡ് ഷോയ്ക്ക് ഇടയിലും കെജ്രിവാളിനെ ഒരു ആക്രമി കഴുത്തില്‍ മര്‍ദ്ദിച്ചിരുന്നു.
എന്നാല്‍ താന്‍ ഇനിയും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പാര്ട്ടിപ്രവര്ത്തര് അക്രമിയെ തിരിച്ച് മര്‍ദ്ദിച്ചത് ശരിയായില്ലെന്നും കെജ്രിവാള് തന്റെ ട്വിറ്ററില്‍ കുറിച്ചു. തനിക്കെതിരെയുള്ള അക്രമങ്ങളിലൂടെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും അക്രമരാഷ്ട്രീയമാണ് പുറത്തുവരുന്നതെന്നും കെജ്രിവാള് ആരോപിച്ചു. ഗുജറാത്ത് പര്യടനത്തിനിടയില്‍ കെജ്രിവാളിനും നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മഷി ഒഴിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : National, Loksabha Election,Aam Aadmi Party, Arvind Kejriwal has been attacked in Delhi's Dakshinpuri area by an unidentified person,. The man has been handed over to the police by AAP volunteers, Campaigning in the area in an open jeep

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.