Withdrawn | മദ്യനയ അഴിമതിക്കേസ്; സിബിഐ അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു
ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്‍കി.
കെജ്‌രിവാളിനെ സിബിഐ വൈകാതെ ചോദ്യം ചെയ്യും.
വിചാരണ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്.
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. സിബിഐ അറസ്റ്റിന് പിന്നാലെയാണ് നടപടി. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡെല്‍ഹി ഹൈകോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈകോടതിയുടെ പൂര്‍ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ അഭിഭാഷകന്റെ നടപടി.
ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്‍കി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പെടുത്തി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.
അതേസമയം, ഡെല്‍ഹി മദ്യനയ അഴിമതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റൗസ് അവന്യൂ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെയാണ് സിബിഐ കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ വൈകാതെ ചോദ്യം ചെയ്യും.
തിഹാര്‍ ജയിലില്‍ നിന്ന് റൗസ് അവന്യൂ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള അനുമതി സിബിഐ തേടി. അപേക്ഷ പ്രത്യേക സിബിഐ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടപടി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് സിബിഐയുടെ അറസ്റ്റ്. ലെഫ്റ്റനനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ ശിപാര്‍ശ അനുസരിച്ചാണ് കേന്ദ്ര സര്‍കാര്‍ നേരത്തെ സിബിഐ അന്വേഷണത്തിന് തീരുമാനമെടുത്തത്. അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാനും സിബിഐ കോടതി അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.