Suspension | സുഹൃത്തിന്റെ 14 വയസുള്ള മകളെ മാനഭംഗം ചെയ്തെന്ന കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ഡെല്‍ഹി മുഖ്യമന്ത്രി; സംഭവം സമൂഹത്തെ പിടിച്ചുകുലുക്കിയെന്നും നടപടി വേണമെന്നും കേജ് രിവാള്‍
Aug 21, 2023, 14:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) സുഹൃത്തിന്റെ 14 വയസുള്ള മകളെ മാനഭംഗം ചെയ്തെന്ന കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. വനിത-ശിശു വികസന മന്ത്രാലയത്തിലെ ഡെപ്യൂടി ഡയറക്ടറായ പ്രോമോദയ് ഖാഖയെ ആണ് സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ഇതു സംബന്ധിച്ച് വൈകിട്ട് അഞ്ചുമണിക്കുള്ളില് ചീഫ് സെക്രടറി റിപോര്‍ട് സമര്‍പ്പിക്കണമെന്നും കേജ് രിവാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
'കൊടും കുറ്റകൃത്യമാണ് ഉദ്യോഗസ്ഥന് നടത്തിയത്. അയാളുടെ ഭാര്യക്കും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ട്. സമൂഹത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു സംഭവമാണിത്. എത്രയും പെട്ടെന്ന് നടപടി വേണം. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. വൈകിട്ട് അഞ്ചുമണിക്കുള്ളില് ചീഫ് സെക്രടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ഈ കേസില്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ ഡെല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റവാളിയെ ശിക്ഷിക്കണം.' എന്ന് മുതിര്‍ന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 ഒക്ടോബര്‍ ഒന്നിന് പിതാവ് മരിച്ചശേഷം പ്രോമോദയ് ഖാഖയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. 2020 നവംബറിനും 2021 ജനുവരിക്കുമിടയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനായി മരുന്ന് നല്‍കിയതിന് പ്രതിയുടെ ഭാര്യക്കെതിരെയും കേസുണ്ട്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ മകനോട് മരുന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. മരുന്ന് പെണ്‍കുട്ടിക്ക് നല്‍കുകയും ചെയ്തു.
ഈ വര്‍ഷം ആഗസ്റ്റില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ആശുപത്രിയിലെത്തിയ കൗണ്‍സലറോട് പെണ്‍കുട്ടി പീഡന വിവരങ്ങള്‍ പറയുകയായിരുന്നു. 2021 ജനുവരിയില്‍ കുട്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചുപോയി. ഇപ്പോള്‍ പ്ലസ്ടൂവിന് പഠിക്കുകയാണ് പെണ്‍കുട്ടി.
ഇതു സംബന്ധിച്ച് വൈകിട്ട് അഞ്ചുമണിക്കുള്ളില് ചീഫ് സെക്രടറി റിപോര്‍ട് സമര്‍പ്പിക്കണമെന്നും കേജ് രിവാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
'കൊടും കുറ്റകൃത്യമാണ് ഉദ്യോഗസ്ഥന് നടത്തിയത്. അയാളുടെ ഭാര്യക്കും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ട്. സമൂഹത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു സംഭവമാണിത്. എത്രയും പെട്ടെന്ന് നടപടി വേണം. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. വൈകിട്ട് അഞ്ചുമണിക്കുള്ളില് ചീഫ് സെക്രടറിയോട് വിശദീകരണവും തേടിയിട്ടുണ്ട്. ഈ കേസില്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ ഡെല്‍ഹി പൊലീസിന് കഴിഞ്ഞിട്ടില്ല. കുറ്റവാളിയെ ശിക്ഷിക്കണം.' എന്ന് മുതിര്‍ന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2020 ഒക്ടോബര്‍ ഒന്നിന് പിതാവ് മരിച്ചശേഷം പ്രോമോദയ് ഖാഖയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. 2020 നവംബറിനും 2021 ജനുവരിക്കുമിടയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനായി മരുന്ന് നല്‍കിയതിന് പ്രതിയുടെ ഭാര്യക്കെതിരെയും കേസുണ്ട്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടി പ്രതിയുടെ ഭാര്യയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അവര്‍ തന്റെ മകനോട് മരുന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. മരുന്ന് പെണ്‍കുട്ടിക്ക് നല്‍കുകയും ചെയ്തു.
Keywords: Arvind Kejriwal's Move To Sack Officer Accused Of Molesting Friend's Daughter, New Delhi, Politics, News, Arvind Kejriwal, Chief Minister, Molestation, Govt Officer, Suspended, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.