ആകെ 70 സീറ്റുകള്‍; 923 സ്ഥാനാര്‍ത്ഥികള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) വരുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 923 സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. ആകെ 70 സീറ്റുകളുള്ള ഡല്‍ഹിയില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനം കൈയ്യടക്കുമെന്നാണ് പ്രതീക്ഷ.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായിരുന്നു ബുധനാഴ്ച. 2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 1150 മല്‍സരാര്‍ത്ഥികളായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് 810 പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍ വലിക്കാനുള്ള അവസാന തീയതി ജനുവരി 24ആണ്. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് ന്യൂഡല്‍ഹി നിയമസഭ മണ്ഡലത്തിലാണ്. ഇവിടെ 23 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഏറ്റവും കുറവ് അംബേദ്കര്‍ നഗര്‍ മണ്ഡലത്തിലാണ്. ഇവിടെ 6 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ആകെ 70 സീറ്റുകള്‍; 923 സ്ഥാനാര്‍ത്ഥികള്‍

SUMMARY: A total of 923 candidates are in the fray for the coming elections to the 70-member Delhi Assembly.

Keywords: Delhi assembly poll, BJP, Kiren Bedi, Security cover.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia