ന്യൂഡല്‍ഹി: (www.kvartha.com 07.11.2016) ദീപാവലി ആഘോഷങ്ങളോടെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അടിയന്തിര മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കേന്ദ്രത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ അടക്കമുള്ള പല ഗള്‍ഫ് നാടുകളിലും കൃത്രിമമായി മഴ പെയ്യിച്ചിട്ടുണ്ട്. വളരെ ചിലവേറിയ മാര്‍ഗമാണിത്. മാത്രമല്ല, വിജയ സാധ്യത ഉള്ളതുപോലെ തന്നെ പരാജയപ്പെടാനും സാധ്യത കൂടുതലാണ്.
ക്ലൗഡ് സീഡിംഗ് മാര്‍ഗമുപയോഗിച്ചാണ് മഴ പെയ്യിക്കുന്നത്. അന്തരീക്ഷത്തില്‍ സള്‍ഫര്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ കലര്‍ത്തിയാണ് മഴ പെയ്യിക്കുന്നത്. ശുദ്ധജലം ലഭിക്കാനായി നാല്പതിലധികം രാജ്യങ്ങള്‍ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്.
2001ലാണ് യുഎഇ ക്ലൗഡ് സീഡിംഗ് മാര്‍ഗം പരീക്ഷിച്ചത്.
സോഡിയം ക്ലോറൈഡ്, മഗ്നേഷ്യം, പൊട്ടാസിയം ക്ലോറൈഡ് എന്നീ മൂലകങ്ങള്‍ മേഘത്തില്‍ ഉപ്പിന്റെ അംശം കടത്തിവിടുന്നു. ഉപ്പ് പ്രവേശിക്കുന്നതോടെ ഭാരം വര്‍ധിക്കുന്ന മേഘം ഒടുവില്‍ ഭാരം താങ്ങാനാവാതെ മഴയായി വര്‍ഷിക്കുന്നു.
വിഷ പുക കൊണ്ട് വീര്‍പ്പുമുട്ടുന്ന ഡല്‍ഹിക്ക് മഴ ഒരു അനുഗ്രഹമാകുമെന്നാണ് കണക്കുകൂട്ടല്‍.
SUMMARY: Inhaling dark grey smog has got thousands of Delhiites coughing and choking. Only those living in Delhi-NCR can understand the real gravity of the situation.
Keywords: National, New Delhi, Smog, Pollution

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.