കാശി മഹാകാല്‍ എക്സ്പ്രസിലെ എസി ബര്‍ത്തില്‍ ശിവ ക്ഷേത്രം; പ്രതികരണവുമായി അസദുദ്ദീന്‍ ഉവൈസി
Feb 17, 2020, 17:01 IST
ന്യൂഡല്‍ഹി: (www.kvartha.com 17.02.2020) കഴിഞ്ഞ ദിവസം കാശി മഹാകാല്‍ എക്സ്പ്രസിലെ എസി ബര്‍ത്തില്‍ ശിവ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ എതിര്‍പ്പുമായി എഐഎംഐഎം പാര്‍ട്ടി നേതാവും ലോക്‌സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി. ട്രെയിനിന്റെ എ സി കോച്ച് ശിവക്ഷേത്രമാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്താണ് ഉവൈസിയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ 'സര്‍' എന്ന് വിളിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ട്വീറ്റ് ചെയ്യുകയാണ് ഉവൈസി ചെയ്തത്. ട്രെയിനിന്റെ കോച്ച് ബി 5ന്റെ 64 സീറ്റ് നമ്പര്‍ ചെറിയ ശിവക്ഷേത്രമാക്കി മാറ്റിയെന്ന എഎന്‍ഐയുടെ റിപ്പോര്‍ട്ടും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു. സീറ്റ് ശിവക്ഷേത്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. ഈ ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം.
പുണ്യസ്ഥലങ്ങളായ ഓംകേശ്വര്‍, മഹാകാലേശ്വര്‍, കാശി വിശ്വനാഥ് എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. ഫെബ്രുവരി 16നാണ് വാരണാസി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രധാനമന്ത്രി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 20നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.
— Asaduddin Owaisi (@asadowaisi) February 17, 2020
Keywords: News, New Delhi, National, Temple, Prime Minister, Narendra Modi, Train, Asaduddin Owaisi, Tweet, Asaduddin Owaisi tweets to PMO over berth for Lord Shiva in Kashi-Mahakal Express
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.