നാരായണ്‍ സായ് ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 


സൂററ്റ്: ബലാല്‍സംഗക്കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആശാറാമിന്റെ മകന്‍ നാരായണ്‍ സായ് ഒളിവിലാണെന്ന് പോലീസ്. നാരായണ്‍ സായ്ക്കും പിതാവ് ആശാറാമിനുമെതിരെ സഹോദരിമാര്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് നാരായണ്‍ സായുടെ അപ്രത്യക്ഷമാകല്‍. നാരായണ്‍ സായ് രാജ്യം വിടാതിരിക്കാനായി സൂററ്റ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

നാരായണ്‍ സായ് ഒളിവില്‍; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
സഹോദരിമാരുടെ പരാതിയെതുടര്‍ന്ന് നാരായണ്‍ സായെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ കേസിലകപ്പെട്ട ആശാറാമിനെതിരേയും സഹോദരിമാരില്‍ ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സഹോദരിമാര്‍ ലൈംഗീക പീഡനങ്ങള്‍ക്കിരയായത്. മുതിര്‍ന്ന സഹോദരിയെ ആശാറാമും ഇളയ സഹോദരിയെ നാരായണ്‍ സായും പീഡിപ്പിച്ചുവെന്നാണ് കേസ്.

SUMMARY: Surat: A day after fresh sexual assault complaints were registered against controversial self-styled godman Asaram Bapu and his son Narayan Sai, the Surat Police on Monday issued a lookout notice against Sai.

Keywords: National news, Sexua Assault, Asaram Bapu, Narayan Sai, Surat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia