ദുരന്തം വിട്ടുമാറാതെ ആശാ ഭോസ്ലേ: മകള്‍ക്ക് പിന്നാലെ മകനും മരിച്ചു

 


മുംബൈ: (www.kvartha.com 29.09.2015) ദുരന്തം വിട്ടുമാറാതെ ആശാ ഭോസ്ലേ. മകള്‍ക്ക് പിന്നാലെ മകനും മരിച്ചു. ആശാ ഭോസ്ലേയുടെ മകന്‍ ഹേമന്ത് ഭോസ്ലെ(66) ആണ് കാന്‍സര്‍ബാധയെ തുടര്‍ന്ന് ഞായറാഴ്ച സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹേമന്ത് സ്‌കോട്ട്‌ലന്‍ഡിലാണ് താമസിക്കുന്നത്.

മൂത്ത സഹോദരി ലതാ മങ്കേഷ്‌കറിന്റെ എണ്‍പത്തേഴാം പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നും യാത്ര തിരിക്കാനൊരുങ്ങവേയാണ് ആശാ ഭോസ്ലേ മകന്റെ മരണവാര്‍ത്ത അറിയുന്നത്. ഹേമന്ദ് ഭോസ്ലെയുടെ മരണത്തെ തുടര്‍ന്ന് ആഘോഷപരിപാടികളെല്ലാം നിര്‍ത്തിവെച്ചു. ആശാ ഭോസ്ലെയുടെ മകള്‍ വര്‍ഷാ ഭോസ്ല 2012 ല്‍ ആത്മഹത്യ ചെയ്തിരുന്നു.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ വര്‍ഷാ ഭോസ്ലേ വിഷാദരോഗത്തിന്
ചികിത്സയിലായിരിക്കെ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 1998 ല്‍ വിവാഹമോചിതയായ ശേഷമാണ് ഇവര്‍ക്ക് വിഷാദരോഗം തുടങ്ങിയത്. പിന്നീട് 2012 ല്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ക്ക് പിന്നാലെ മകനെയും നഷ്ടമായത് ആശാ ഭോസ്ലേയെ  മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നാണ്  ഭോസ്ലെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ദുരന്തം വിട്ടുമാറാതെ ആശാ ഭോസ്ലേ: മകള്‍ക്ക് പിന്നാലെ മകനും മരിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia