Congress | ജന്മദിനം ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്; ദലിത്-ആദിവാസി വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ 'മിഷന്‍ 59' സഹായിക്കുമോ?

 


ജയ്പൂര്‍: (www.kvartha.com) 72-ാം ജന്മദിനം ഉദയ്പൂരിലെ ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വിദ്യാര്‍ഥികളുമായി സംവദിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും തന്റെ 'മിഷന്‍ 59' ന്റെ ഭാഗമായി ഒരു രാത്രി ചിലവഴിക്കുകയും ചെയ്തു. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കായ ദലിതുകളുടെയും ആദിവാസികളുടെയും പിന്തുണ ഉറപ്പിക്കാനുള്ള നടപടികള്‍ തുടരുന്നത്. സംസ്ഥാനത്തെ 59 ദളിത് ആദിവാസി സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് കോണ്‍ഗ്രസ് മിഷന്‍ 59 ആരംഭിച്ചത്.
    
Congress | ജന്മദിനം ആദിവാസികള്‍ക്കൊപ്പം ആഘോഷിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്; ദലിത്-ആദിവാസി വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ 'മിഷന്‍ 59' സഹായിക്കുമോ?

'രാജസ്ഥാനില്‍ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് മിഷന്‍ 59 ന്റെ പ്രധാന ലക്ഷ്യം. ഇവിടെ കോണ്‍ഗ്രസ് പുതിയ നേതൃത്വത്തെ വളര്‍ത്താന്‍ ഒരുങ്ങുകയാണ്. അതിനാല്‍ പാര്‍ട്ടി ആദ്യമായി ഒരു പരീക്ഷണം നടത്തി. എസ്സി-എസ്ടി അസംബ്ലി സീറ്റുകളിലേക്ക് നോണ്‍-എസ്സി-എസ്ടി അസംബ്ലി കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. 34 എസ്സി സീറ്റുകളിലും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു, അതേസമയം എസ്ടി സീറ്റുകളിലേക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടില്ല', മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

'സ്വാതന്ത്ര്യത്തിന് ശേഷം ബ്രാഹ്മണര്‍ കോണ്‍ഗ്രസിന് ഏകപക്ഷീയമായി വോട്ട് ചെയ്യാറുണ്ടായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം കോണ്‍ഗ്രസ് ജാട്ടുകളിലേക്ക് തിരിഞ്ഞു, അവരും പൂര്‍ണമായും പാര്‍ട്ടിയിലേക്കെത്തി. കോണ്‍ഗ്രസിന് ഇപ്പോള്‍ മറ്റ് സമുദായങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. അതിനാല്‍ ദളിത്-ആദിവാസി-മുസ്ലിം, ഒബിസി വിഭാഗങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. ഇതില്‍ ആദിവാസി - ദളിത് വിഭാഗങ്ങള്‍ പ്രധാനമാണ്', രാഷ്ട്രീയ നിരീക്ഷകന്‍ രാകേഷ് ശര്‍മ്മ പറഞ്ഞു.

Keywords: Malayalam News, Ashok Gehlot, Congress, Rajasthan, Rajasthan News, Politics, Political News, Rajasthan Politics, Ashok Gehlot's birthday with tribals: Will Mission 59 help Congress win Dalit-Adivasi vote?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia