BJP | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദാധിച്ച് ബിജെപിയില്‍ ചേര്‍ന്നു

 


ജയ്പൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദാധിച്ച് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാമേശ്വര്‍ പ്രതികരിച്ചു. മോദിയല്ല പ്രധാനമന്ത്രിയെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും രാമേശ്വര്‍ പറഞ്ഞു.

BJP | തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും ജോധ്പൂര്‍ മുന്‍ മേയറുമായ രാമേശ്വര്‍ ദാധിച്ച് ബിജെപിയില്‍ ചേര്‍ന്നു

കേന്ദ്രമന്ത്രിയും രാജസ്താനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, എംപി രാജേന്ദ്ര ഗെഹ്ലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രാമേശ്വര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂര്‍സാഗര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലായിരുന്നു. ബിജെപിയുടെ രാജ്യവര്‍ധന്‍ സിങ് റാഥോഡ് ആയിരുന്നു എതിരാളി. ഇതിനിടെയാണ് പാര്‍ടി മാറ്റം. ബിജെപിയില്‍ ചേര്‍ന്നതോടെ രാമേശ്വര്‍ പത്രിക പിന്‍വലിച്ചു.

കോണ്‍ഗ്രസിന്റെ നയങ്ങളില്‍ നിരാശപൂണ്ടാണ് അണികള്‍ പാര്‍ടി വിട്ട് ബിജെപിയിലെത്തുന്നതെന്ന് ശെഖാവത്ത് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു രാജസ്താന്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിച്ചവര്‍ക്ക് പിന്‍വലിക്കാനുള്ള അവസാന തീയതി. നവംബര്‍ 25നാണ് രാജസ്താനില്‍ വോടെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലമറിയാം.

Keywords:  Ashok Gehlot's Close Aide Withdraws Nomination As Independent, Joins BJP, Jaipur, News, Politics, CM Ashok Gehlot,  BJP, Congress,  Nomination, Assembly Election, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia