കാര്‍ ശരിയായി ഓടിക്കാന്‍ ആവശ്യപ്പെട്ടതിന് 25കാരനെ യുവാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്
Mar 20, 2022, 15:29 IST
അഹ് മദാബാദ്: (www.kvartha.com 20.03.2022) കാര്‍ ശരിയായി ഓടിക്കാന്‍ ആവശ്യപ്പെട്ടതിന് 25കാരനെ യുവാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്പിച്ചെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാതിലെ അഹ് മദാബാദില്‍ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അഹ് മദാബാദിലെ ചന്ദ്ഖേഡ മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീപക് താകൂര്‍ എന്ന 25കാരനാണ് പരാതിക്കാരന്. സുഹൃത്തുക്കളോടൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ കുനാല്‍ ഷാ എന്ന യുവാവിന്റെ കാര്‍ ഇടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന് പിന്നാലെ കുനാലും മാതാപിതാക്കളും ദീപകിന്റെ വീട് സന്ദര്‍ശിക്കുകയും ഇരുചക്ര വാഹനം ഇടിച്ച് അവരുടെ കാറിന് കേടുപാടുകള്‍ വരുത്തിയെന്നും അതുകൊണ്ട് വാഹനം ശരിയായി ഓടിക്കാന്‍ ദീപകിനോട് പറയണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കുനാലിനേയും മാതാപിതാക്കളേയും കണ്ട് ഞെട്ടിയെന്നും ദീപക് പരാതിയില്‍ പറയുന്നു. തന്നെ കുറ്റപ്പെടുത്തി മാതാപിതാക്കളോട് പറഞ്ഞത് ഇഷ്ടപ്പെടാത്ത ദീപക് കുനാലിനോട് ശരിയായ രീതിയില്‍ വാഹനമോടിക്കാന്‍ നിര്‍ദേശിച്ചു.
ഇതോടെ പ്രകോപിതനായ കുനാല്‍ ദീപകിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നുണ്ടായ ബഹളത്തിനിടെ കുനാലിനോട് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ദീപക് ആവശ്യപ്പെട്ടു, ഇതോടെ പ്രകോപിതനായ കുനാല്‍ കൈവശമുണ്ടായിരുന്ന കത്തിയെടുത്തു ദീപകിന്റെ നെഞ്ചിന് താഴെ കുത്തുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റ ദീപകിനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ദീപക്. കുനാലിനെതിരെ സെക്ഷന്‍ 324 (അപകടകരമായ ആയുധങ്ങളോ അര്‍ഥമോ ഉപയോഗിച്ച് സ്വമേധയാ മുറിവേല്പിക്കുക), 294 (ബി) (ഏതെങ്കിലും പൊതുസ്ഥലത്തോ സമീപത്തോ അശ്ലീല വാക്കുകള്‍ പറയുക), 506 (2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് ദീപക് പരാതി നല്‍കിയത്.
Keywords: Asked to drive car properly, youth abuses, attacks 25-year-old man; complaint lodged, Ahmedabad, Gujarat, Police, Attack, Case, Hospital, Treatment, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.