Killed | ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ക്രൂരത; '3 കുട്ടികളുടെ അമ്മയായ 30കാരിയെ അക്രമികള്‍ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു'
Dec 26, 2023, 18:16 IST
ന്യൂഡെല്‍ഹി: (KVARTHA) ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ക്രൂരത. മൂന്ന് കുട്ടികളുടെ അമ്മയും 30കാരിയുമായ വീട്ടമ്മയെ അക്രമികള്‍ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നതായി റിപോര്‍ട്. അസമിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഗീത കാതിയെന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയുള്‍പെടെ നാലുപേര്‍ പിടിയിലായി
പൊലീസ് പറയുന്നത്: അസമിലെ സൊനിത്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവങ്ങളുണ്ടായത്. അക്രമിസംഘത്തിലെ നാലുപേരെ പിടികൂടി, രണ്ടുപേര്‍ ഒളിവിലാണ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് മന്ത്രവാദത്തിന്റെ പേരിലാണോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്.
ഭര്‍ത്താവിനെ കെട്ടിയിട്ടായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്. യുവതിയുടെ അയല്‍വാസിയായ സൂരജ് ഭഗ്വാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം.
മദ്യപിച്ചെത്തിയ സൂരജ് സംഗീതയുമായി തര്‍ക്കത്തിലായി. ഇതിനിടെ അക്രമിസംഘം മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റ് വീണ സംഗീതയെ തീകൊളുത്തുകയും പൊലീസെത്തും മുന്‍പ് അക്രമിസംഘം കടന്നുകളയുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords: News, National, National-News, Crime-News, Regional-News, Assam News, Adivasi Woman, Suspected, Witch, Killed, Tribal Woman, Mother, Witchcraft, Sonitpur News, Three Children, Assam: Adivasi Woman Killed.VIDEO | A woman was attacked with sharp weapons and burnt to death on Sunday evening for allegedly practising witchcraft in Assam's Sonitpur district.
— Press Trust of India (@PTI_News) December 26, 2023
The victim, an Adivasi woman, was a mother of three children. The police have arrested five persons, all of them residents of… pic.twitter.com/KrYRfj1gQb
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.