Assam CM | ട്വിറ്ററിൽ 'ഇന്ത്യ' എന്നതിനുപകരം 'ഭാരത്' എന്നാക്കി അസം മുഖ്യമന്ത്രി; നീക്കം സംയുക്ത പ്രതിപക്ഷ സഖ്യത്തിന് പേരിട്ടതിന് പിന്നാലെ

 


ഗുവാഹത്തി: (www.kvartha.com) പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്റെ ട്വിറ്റർ ബയോ 'ഇന്ത്യ'യിൽ നിന്ന് 'ഭാരത്' എന്നാക്കി മാറ്റി. ബ്രിട്ടീഷുകാരാണ് നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഹിമന്ത ബിശ്വ ശർമയുടെ പഴയ ട്വിറ്റർ ബയോയിൽ മുഖ്യമന്ത്രി, അസം, ഇന്ത്യ എന്ന് എഴുതിയിരുന്നു. ഇപ്പോൾ ഇന്ത്യ മാറ്റി പകരം ഭാരതം എന്നാണുള്ളത്.

Assam CM | ട്വിറ്ററിൽ 'ഇന്ത്യ' എന്നതിനുപകരം 'ഭാരത്' എന്നാക്കി അസം മുഖ്യമന്ത്രി; നീക്കം സംയുക്ത പ്രതിപക്ഷ സഖ്യത്തിന് പേരിട്ടതിന് പിന്നാലെ

'ബ്രിട്ടീഷുകാർ നമ്മുടെ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടു. കൊളോണിയൽ പാരമ്പര്യത്തിൽ നിന്ന് സ്വയം മോചിതരാകാൻ ശ്രമിക്കണം. നമ്മുടെ പൂർവികർ ഇന്ത്യക്ക് വേണ്ടി പോരാടി, ഞങ്ങൾ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും', ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു.

ബെംഗ്ളൂറിൽ നടന്ന രണ്ട് ദിവസത്തെ യോഗത്തിലാണ് 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ തങ്ങളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടത്. പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യ എന്നതിന്റെ അർഥം: ഐ - ഇന്ത്യൻ, എൻ - നാഷണൽ, ഡി - ഡെവലപ്‌മെന്റൽ, ഐ - ഇൻക്ലൂസീവ്, എ - അലയൻസ് എന്നാണ്.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, ഹേമന്ദ് സോറൻ, ആർജെഡി നേതാവ് ലാലു പ്രസാദ് ഉൾപെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Keywords: News, National, Guwahati, Assam CM, Himanta Sarma, Twitter, India,   Assam CM Himanta Sarma replaces 'India' with 'Bharat' in Twitter bio.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia