Controversy | 'പണത്തിന് മുകളില്‍ കിടന്ന് ഉല്ലസിച്ച് ബി ജെ പി സഖ്യകക്ഷി നേതാവ്'; ചിത്രം വൈറലായതിന് പിന്നാലെ സംഭവിച്ചത്!
Mar 27, 2024, 21:17 IST
ദിസ്പൂര്‍: (KVARTHA) പണത്തിന് മുകളില്‍ കിടന്ന് ഉല്ലസിച്ച് കിടക്കുന്ന ബിജെപി സഖ്യകക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ടി ലിബറല്‍ (UPPL) നേതാവ് ബെഞ്ചമിന്‍ ബസുമതരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. നോടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന നേതാവിന്റെ ചിത്രം വൈറലായതോടെ ആകെ വെട്ടിലായിരിക്കുകയാണ് പാര്‍ടി.
അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിന്‍ ബസുമതരി ഷര്‍ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോടുകെട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് വൈറലായത്. അതേസമയം ചിത്രം വൈറലായതോടെ ബസുമതരിയെ ജനുവരി 10ന് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിശദീകരണവുമായി യുപിപിഎല്‍ അധ്യക്ഷന്‍ പ്രമോദ് ബോറോ രംഗത്തെത്തി.
ചിത്രം അഞ്ച് വര്‍ഷം മുന്‍പ് എടുത്തതാണെന്നും ഫോടോയിലുള്ള പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും പ്രമോദ് ബോറോ പറഞ്ഞു. ബസുമതരിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി ഉത്തരവാദിയല്ലെന്നും ബോറ പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട ഇന്‍ഡ്യ ടുഡേ വ്യക്തമാക്കുന്നു.

Keywords: Assam: Corruption-accused politician's 'sleeping in cash' photo sparks outrage, Dispur, News, Controversy, Politics, Social Media, Explanation, BJP, Sleeping, Money, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.