Assam | രാമക്ഷേത്ര ഉദ്‌ഘാടനം: ജനുവരി 22ന് അസമിൽ മദ്യ നിരോധനം; ജനുവരി 20 മുതൽ 25 വരെ മുസ്ലിംകൾ യാത്രകൾ ഒഴിവാക്കണമെന്ന് എഐയുഡിഎഫ് തലവൻ; രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ; ചർച്ച

 


ഗുവാഹത്തി: (KVARTHA) അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന സാഹചര്യത്തിൽ ജനുവരി 22ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കുമെന്ന് അസം സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ ദിവസം സംസ്ഥാനത്തുടനീളം മദ്യവിൽപന നിരോധിക്കുമെന്നാണ് ഡ്രൈ ഡേ സൂചിപ്പിക്കുന്നത്. അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 6000-ത്തിലധികം ക്ഷണിതാക്കളും പങ്കെടുക്കും.

Assam | രാമക്ഷേത്ര ഉദ്‌ഘാടനം: ജനുവരി 22ന് അസമിൽ മദ്യ നിരോധനം; ജനുവരി 20 മുതൽ 25 വരെ മുസ്ലിംകൾ യാത്രകൾ ഒഴിവാക്കണമെന്ന് എഐയുഡിഎഫ് തലവൻ; രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ; ചർച്ച

അതിനിടെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ ജനുവരി 20 മുതൽ ജനുവരി 26 വരെ മുസ്‌ലിംകൾ വീട്ടിലിരിക്കാനും ട്രെയിൻ യാത്ര ഒഴിവാക്കാനും നിർദേശിച്ച എഐയുഡിഎഫ് തലവനും ലോക്‌സഭാ എംപിയുമായ ബദ്‌റുദ്ദീൻ അജ്മലിന്റെ പ്രസ്താവനയ്‌ക്കെതിരെ അസം നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ നുമാൽ മോമിൻ രംഗത്തെത്തി. ബദ്‌റുദ്ദീൻ അജ്മൽ രാജ്യത്തോടും ലോകമെമ്പാടുമുള്ള ഹിന്ദുക്കളോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസമിലെ ബാർപേട്ടയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ബദ്‌റുദ്ദീൻ അജ്മലിന്റെ പരാമർശം. 'നമ്മൾ ജാഗ്രത പാലിക്കണം. മുസ്ലീങ്ങൾ ജനുവരി 20 മുതൽ 25 വരെ യാത്രകൾ ഒഴിവാക്കണം. രാംലല്ലയുടെ വിഗ്രഹം രാമജന്മഭൂമിയിൽ സ്ഥാപിക്കുന്നതിന് ലോകം മുഴുവൻ സാക്ഷിയാകും. ലക്ഷക്കണക്കിന് ആളുകൾ ബസുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും മറ്റും യാത്ര ചെയ്യും. ബിജെപിക്ക് വലിയ പദ്ധതികളുണ്ട്. നമ്മൾ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ ബദ്റുദ്ദീൻ അജ്മൽ പറഞ്ഞത് ശരിയായ പ്രസ്താവനയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡെപ്യൂട്ടി സ്‌പീക്കർ നുമാൽ മോമിൻ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിച്ച പ്രസ്താവനയിൽ അദ്ദേഹം മാപ്പ് പറയണം. രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യയിലെ ജനങ്ങൾക്ക് സുപ്രധാനവും ചരിത്രപരവുമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Assam, Ram Mandir, PM Narendra Modi, Shri Ram Janmabhoomi Teerth Kshetra Trust, Guvahati, NDA,  Assam government declares January 22 as 'dry day' to mark Ram Mandir consecration.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia