ഷോര്‍ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ കുരങ്ങന്‍മാരോ? ടിവി ചാനല്‍ വിവാദത്തില്‍

 


ഗുവാഹത്തി: (www.kvartha.com 25.08.2015) ഷോട്ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികളെ കുരങ്ങന്മാരോട് ഉപമിച്ച ടിവി ചാനല്‍ വിവാദത്തില്‍. ഷോട്ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികളെ അസമിലെ പ്രതിദിന്‍ ടൈം എന്ന വാര്‍ത്താ ചാനലാണ് കുരങ്ങുമായി ഉപമിച്ച് വിവാദത്തിലായിരിക്കുന്നത്.

പാന്റ് ധരിച്ച ഒരു കുരങ്ങിന്റെ ദൃശ്യം കാണിച്ച ശേഷം ആസാമി ഭാഷയില്‍ വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. 'കുരങ്ങുകള്‍ പോലും വസ്ത്രം ധരിച്ച് തുടങ്ങി. മാത്രമല്ല അവര്‍ക്ക്  വസ്ത്രം എങ്ങനെ കഴുകണമെന്നും അറിയാം. എന്നാല്‍ ഗുവഹത്തിയിലെ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും എങ്ങനെ വസ്ത്രധാരണം നടത്തണമെന്നറിയില്ല.

അവര്‍ സൗകര്യത്തിന് വേണ്ടി ഷോട്ട്‌സ് ധരിച്ചു നടക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഫാഷന്‍ എന്നാല്‍ എല്ലാം തുറന്നുകാണിക്കുക എന്നതായിരിക്കും. ഈ ചിന്താഗതി കാരണം അവരുടെ വസ്ത്രങ്ങളുടെ നീളം കുറഞ്ഞുവരുന്നു'. എന്നാണ് ചാനലിന്റെ പരാമര്‍ശം. പരാമര്‍ശത്തോടൊപ്പം  ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ടീ ഷര്‍ട്ടും ധരിച്ച് പട്ടണത്തിലൂടെ നടക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോയും കാണിച്ചു.

വാര്‍ത്ത പുറത്ത് വന്നതോടെ ചാനലിനു നേരെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. സമാധാനപരമായി നടന്ന മാര്‍ച്ചിനൊടുവില്‍ ചിലരെ നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ പ്രദേശത്ത് നിരോധനാജ്ഞയൊന്നും പ്രഖ്യാപിച്ചിരുന്നില്ല.

ഇന്നത്തെക്കാലത്ത് തങ്ങള്‍ക്ക് പോലീസിനേക്കാളും ഭയം മാധ്യമങ്ങളെയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. തങ്ങളുടെ സ്വകാര്യത നഷ്ടമായി. വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ പിടികൂടുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ കാരണം വ്യക്തമല്ല. പ്രതിഷേധം ശക്തമായതോടെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നിതുമോനി സൈകിയ ഫേസ്ബുക്ക് പേജിലൂടെ ക്ഷമ ചോദിച്ചു. ആരെയും വിഷമിപ്പിക്കാന്‍ വേണ്ടിയല്ല തങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പുറത്ത് വിട്ടതെന്നും ഇന്നത്തെ കാലത്ത് പട്ടണത്തില്‍ നടക്കുന്നതെന്താണെന്ന് ജനങ്ങളെ കാണിച്ചു കൊടുക്കുക മാത്രമായിരുന്നു ഉദ്യേശമെന്നും സൈകിയ പറഞ്ഞു.

ഷോര്‍ട്‌സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ കുരങ്ങന്‍മാരോ? ടിവി ചാനല്‍ വിവാദത്തില്‍


Also Read:
ജില്ലയിലെ രണ്ട് അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്

Keywords:  Controversy, Report, Police, Media, Facebook, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia