Viral Video | അസുഖത്തെ തുടര്‍ന്ന് മരിച്ച കാമുകിയെ അന്ത്യകര്‍മങ്ങള്‍ക്കിടെ വിവാഹം ചെയ്ത് യുവാവ്; ജീവിതകാലം മുഴുവന്‍ ഇനി കല്യാണം കഴിക്കില്ലെന്ന് പ്രതിജ്ഞയും; നൊമ്പരമായി വീഡിയോ വൈറല്‍

 


ഗുവാഹത്തി: (www.kvartha.com) അസുഖം ബാധിച്ച് ആശുപത്രിയില്‍ മരിച്ച കാമുകിയുമായുള്ള യുവാവിന്റെ ഹൃദയഭേദകമായ സ്‌നേഹം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അന്ത്യകര്‍മങ്ങള്‍ക്കിടെ യുവാവ് യുവതിയെ വിവാഹം കഴിക്കുകയും താന്‍ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
          
Viral Video | അസുഖത്തെ തുടര്‍ന്ന് മരിച്ച കാമുകിയെ അന്ത്യകര്‍മങ്ങള്‍ക്കിടെ വിവാഹം ചെയ്ത് യുവാവ്; ജീവിതകാലം മുഴുവന്‍ ഇനി കല്യാണം കഴിക്കില്ലെന്ന് പ്രതിജ്ഞയും; നൊമ്പരമായി വീഡിയോ വൈറല്‍

മോറിഗാവ് സ്വദേശിയായ ബിതുപന്‍ തമുലി (27) എന്ന യുവാവാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നൊമ്പരമായി മാറിയത്. ചാപര്‍മുഖിലെ കൊസുവ ഗ്രാമത്തിലെ പ്രാര്‍ത്ഥന ബോറ (24) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ആശുപത്രിയില്‍ വിടവാങ്ങിയത്. യഥാര്‍ഥ വിവാഹങ്ങളില്‍ ചെയ്യുന്നതുപോലെ യുവാവ് പെണ്‍കുട്ടിയുടെ നെറ്റിയിലും കവിളിലും സിന്ദൂരം തൊടുന്നത് വൈറലായ വീഡിയോയില്‍ കാണാം. തറയില്‍ കിടക്കുന്ന യുവതിയുടെ കഴുത്തില്‍ മാല അണിയിച്ച യുവാവ് മറ്റൊരു മാല എടുത്ത് പെണ്‍കുട്ടിയുടെ പല ഭാഗങ്ങളിലും സ്പര്‍ശിച്ച ശേഷം സ്വയം അണിയിച്ച് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.


ബിതുപാനും പ്രാര്‍ത്ഥന ബോറയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ബന്ധവും വിവാഹവും ഇരു വീട്ടുകാരും അംഗീകരിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പെട്ടെന്ന് അസുഖം വന്നതിനെ തുടര്‍ന്ന് ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Keywords: Latest-News, National, Top-Headlines, Video, Viral, Social-Media, Assam, Marriage, Wedding, Assam: Man Marries Dead Girlfriend in Guwahati, Pledges Not to Marry All His Life; Watch Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia