14കാരിയെ പീഡിപ്പിച്ചു; എം എല്‍ എ കുടുങ്ങി

 


റാംഗിയ(ആസാം) : (www.kvartha.com 08.09.2015) 14കാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസാം എം.എല്‍.എ ഗോപിനാഥ് ദാസിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്ത് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുവാഹട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ കാറില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

മന്ദിര ഔട്ട് പോസ്റ്റില്‍ നല്‍കിയ പരാതി ബോക്കോ സ്‌റ്റേഷനിലെത്തിയതോടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരിക്കയാണ്. മറ്റ് നടപടിക്രമങ്ങള്‍ പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് കാമരൂപിലെ ജില്ലാ പോലീസ് മേധാവി ഇന്ദ്രാണി ബറുവ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഗൂഢാലോചനയുടെ ഭാഗമെന്നും കെട്ടിച്ചമച്ചതാണെന്നും എം.എല്‍.എ പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തിലൂടെ താന്‍ നിരപരാധിയാണെന്ന്  തെളിയുമെന്നും എം എല്‍ എ പറഞ്ഞു. പരാതി നല്‍കിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് അവളുടെ സാധനങ്ങളുമായി ഓടിപ്പോയെന്നും ഗോപിനാഥ് ദാസ് അവകാശപ്പെട്ടു.

അതേസമയം സംഭവത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോക്കോ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ധര്‍ണ്ണ നടത്തി. പ്രതിപക്ഷ കക്ഷിയായ എ.ഐ.യു.ഡി.എഫിന്റെ ബോക്കോ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഗോപിനാഥ്.

14കാരിയെ പീഡിപ്പിച്ചു; എം എല്‍ എ കുടുങ്ങി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia