Miraculous Turn | ചാപിള്ളയെന്ന് സ്ഥിരീകരിച്ച് ആശുപത്രിയില്‍നിന്ന് ഒഴിവാക്കി; അധികൃതര്‍ വിട്ടുനല്‍കിയ കുഞ്ഞ് സംസ്‌കരിക്കുന്നതിന് സെകന്‍ഡുകള്‍ക്ക് മുന്‍പ് കരഞ്ഞു! ചികിത്സാ പിഴവിന് പരാതി നല്‍കി മാതാപിതാക്കള്‍
Oct 6, 2023, 11:49 IST
സില്‍ചര്‍: (KVARTHA) അസമില്‍ ചാപിള്ളയെന്ന് സ്ഥിരീകരിച്ച് ആശുപത്രിയില്‍നിന്ന് ഒഴിവാക്കിയ കുഞ്ഞിന് പുനര്‍ജീവന്‍. ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയ കുഞ്ഞ് സംസ്‌കരിക്കുന്നതിന് സെകന്‍ഡുകള്‍ക്കുമുന്‍പ് കരയുകയായിരുന്നു.
സില്‍ചറിലെ ഒരു ആശുപത്രിയില്‍ ഗര്‍ഭത്തിന്റെ ആറാംമാസം 'ജീവനില്ലാതെ' പിറന്ന കുഞ്ഞിനാണ് നാടകീയ നിമിഷങ്ങളിലൂടെ ജീവിന്‍ തിരിച്ച് കിട്ടിയത്. 6 മാസം ഗര്‍ഭിണിയായ യുവതിയെ അസ്വസ്ഥതകളെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഭര്‍ത്താവ് രത്തന്‍ ദാസ് പറഞ്ഞു.
യുവതിയുടെ സ്ഥിതി ഗുരുതരമാണെന്നും കുഞ്ഞിനെയോ അല്ലെങ്കില്‍ അമ്മയേയോ ഒരാളെ മാത്രമേ രക്ഷിക്കാനാവൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പ്രസവം നടത്തി അമ്മയെ രക്ഷിക്കാന്‍ ബന്ധുക്കള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചാപിള്ളയെയാണ് പ്രസവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മൃതദേഹം പാകറ്റിലാക്കി ബന്ധുക്കള്‍ക്ക് നല്‍കി. പിന്നീട് സംസ്‌കരിക്കാന്‍ കൊണ്ടുപോയി. സംസ്‌കാരച്ചടങ്ങിന്റെ ഒടുവില്‍ ആചാരത്തിന്റെ ഭാഗമായി പാകറ്റ് തുറന്നപ്പോള്‍ കുഞ്ഞ് പെട്ടെന്നു കരഞ്ഞു. ഉടന്‍ മാതാപിതാക്കള്‍ കുഞ്ഞിനെയെടുത്ത് ആശുപത്രിയിലേക്ക് ഒാടുകയായിരുന്നു. മണ്‍മറയും മുന്‍പുള്ള ആ കരച്ചിലിലൂടെ കുഞ്ഞ് പുനര്‍ജനിച്ചത് ജീവിതത്തിലേക്കായിരുന്നു.
നവജാത ശിശു ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് മാതാപിതാക്കള്‍ പരാതി നല്‍കി. സംഭവത്തില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.