അസമിലെ പിയാലി മാര്‍കറ്റില്‍ വന്‍ തീപിടിത്തം: 200 കടകള്‍ കത്തിനശിച്ചു; ചാമ്പലായത് 50 കോടി രൂപയുടെ വസ്തുവകകള്‍
Apr 9, 2022, 16:32 IST
ഹജോയ്: (www.kvartha.com 09.04.2022) അസമിലെ ഹൊജായ് ജില്ലയ്ക്ക് കീഴിലെ ലങ്കയിലെ പിയാലി മാര്‍കറ്റില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ 200 കടകള്‍ കത്തിനശിച്ചു. ആദ്യം ഒരു കടയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് മിനുടുകള്‍ക്കകം പ്രദേശം മുഴുവന്‍ വിഴുങ്ങുകയും മണിക്കൂറുകളോളം ആളിപ്പടരുകയും ചെയ്തു.
തീ അണയ്ക്കാന്‍ കുറഞ്ഞത് 12 ഫയര്‍ സര്‍വീസുകളെങ്കിലും സ്ഥലത്തെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
തീപിടുത്തത്തില്‍ 50 കോടി രൂപയുടെ വസ്തുവകകള്‍ നശിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. വലിയ ആഡംബരത്തോടെ ആഘോഷിക്കുന്ന സംസ്ഥാനത്തെ ജനപ്രിയ ബിഹു ഉത്സവത്തിന് മുന്നോടിയായി കടയുടമകള്‍ വന്‍തോതില്‍ സാധന സാമഗ്രികള്‍ വാങ്ങി സൂക്ഷിച്ചുവച്ചിരുന്നു. അതൊക്കെ ചാമ്പലായി.

Keywords: Assam: Over 200 Shops Gutted After Massive Fire Breaks Out At Piyali Market, Assam, News, Fire, Report, Media, Probe, National.Assam | Several shops were gutted in a massive fire at Piyali Market in Lanka under Hojai district last night. No casualties were reported in the incident pic.twitter.com/m6eTbR65PI
— ANI (@ANI) April 9, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.