അസം കവിയും അകാദമികുമായ നീല്‍മണി ഫൂകനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
Dec 7, 2021, 15:51 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.12.2021) അസം കവിയും അകാദമികുമായ നീല്‍മണി ഫൂകനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂകന് പ്രഖ്യാപിച്ചിരിക്കുന്നത്.
അസം സാഹിത്യത്തിലെ സിംബോളിക് കവിയെന്ന് അറിയപ്പെടുന്ന നീല്‍മണി ഫൂകന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅകാദമി അവാര്‍ഡുകളും അകാദമി ഫെലോഷിപുകളും നേടിയിട്ടുണ്ട്. ഫൂകന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുമുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കവി കൂടിയാണ് നീല്‍മണി ഫൂകന്‍.
ഗോവന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ദാമോദര്‍ മൊസോയ്ക്കാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍മേലിന്‍, സുനാമി സൈമന്‍, ഗാഥന്‍, സാഗ്രണ, സപന്‍ മോഗി തുടങ്ങിയവയാണ് മൊസോയുടെ പ്രധാനകൃതികള്‍.
Keywords: Assam poet Nilmani Phukan and Damodar Mauzo won Jnanapit Puraskar, New Delhi, News, Award, Writer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.