വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കര്‍ണാടകയില്‍ നിന്ന് രക്ഷപ്പെടുന്നു
Aug 16, 2012, 21:45 IST
ബാംഗ്‌ളൂര്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും സ്വന്തം നാട്ടിലേക്കുളള പലായനം തുടരുന്നു. ഇതിനോടകം ഏകദേശം അയ്യായിരത്തോളം പേര്‍ ബാംഗ്ലൂരില്‍ നിന്ന് മാത്രം നാട്ടിലേക്ക് പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അസമിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരെ ആക്രമണം ഉണ്ടായെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് പലായനം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളെ കൊണ്ട് ബാംഗ്‌ളൂര്‍ റെയില്‍വേസ്‌റ്റേഷന്‍ പരിസരം ഇന്നലത്തന്നെ നിറഞ്ഞിരുന്നു. നാട്ടിലേക്ക് പോകാനുള്ള ട്രെയിനുകള്‍ തേടുന്ന തത്രപ്പാടിലായിരുന്നു യാത്രക്കാരെല്ലാം. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ ഓടിക്കുന്നുണ്ട്.
ഇതിനിടെ, മൈസൂരില്‍ ടിബറ്റില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി അക്രമികളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള രണ്ടു പേരാണ് ആക്രമിച്ചതെന്ന് സശയിക്കപ്പെടുന്നു.
എന്നാല്‍ അന്യസംസ്ഥാനക്കാരുടെ ജീവന് സംസ്ഥാനത്ത് യാതൊരു ഭീഷണിയും ഇല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.