Polygamy | ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം; നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
May 10, 2023, 08:49 IST
ഗുവാഹതി: (www.kvartha.com) ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കും. ഏക സിവില്‍ കോഡിലേക്കല്ല പോകുന്നത്. ഇതിനായി നിയമവിദഗ്ധരോട് സംസാരിക്കും. ബലം പിടിച്ചുള്ള നിരോധനമല്ല സംസ്ഥാന സര്‍കാരിന്റെ ലക്ഷ്യം. ചിന്തകരുമായും ഇസ്ലാമിക പണ്ഠിതരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശൈശവ വിവാഹം നിരോധിച്ചതിന് പിന്നാലെ നടത്തിയ പരിശോധനകളില്‍ വയസായ ആളുകള്‍ നിരവധി വിവാഹം കഴിച്ചെന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശൈശവ വിവാഹം നിരോധിക്കുന്നതിനൊപ്പം ബഹുഭാര്യത്വവും നിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഗുവാഹതിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Keywords: News, National-News, Assam, Marriage, Child marriage, CM, Himanta Biswa Sarma, National, Legality, Assam will move to ban polygamy, form expert committee to examine legality: CM Himanta Biswa Sarma.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.