സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി; ഒരു സൈനികനും രണ്ട് കേണല്‍മാര്‍ക്കും രണ്ട് മേജര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

 


ജോധ്പൂര്‍: (www.kvartha.com 19.03.2022) സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരു സൈനികനെതിരെ പൊലീസ് കേസെടുത്തു. ദമ്പതികളെ ഭീഷണിപ്പെടുത്താനും കേസ് ഒതുക്കാനും നാല് ഉദ്യോഗസ്ഥർ ശ്രമിച്ചതായി എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ആര്‍മി പൊലീസ് തങ്ങളെ ഉപദ്രവിക്കുകയും തെറ്റായ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ഇര ആരോപിച്ചു.
                               
സഹപ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി; ഒരു സൈനികനും രണ്ട് കേണല്‍മാര്‍ക്കും രണ്ട് മേജര്‍മാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു

സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇരയും സൈനികനായ ഭര്‍ത്താവും സൈനികനും കേണല്‍ റാങ്കിലുള്ള രണ്ട് പേരും രണ്ട് മേജര്‍മാരും അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആര്‍മി ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തില്‍ ലോകല്‍ പൊലീസിന് സഹകരണവും സഹായവും ഉറപ്പുനല്‍കിയതായും സൈന്യം അറിയിച്ചു.

'കരസേനയില്‍ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഭര്‍ത്താവിനൊപ്പം കന്റോണ്‍മെന്റ് ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്, മാര്‍ച് 14ന് വൈകുന്നേരം, കുളിക്കുമ്പോള്‍ ഒരു സുബേദാര്‍ വീട്ടില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബഹളം ഉണ്ടാക്കിയപ്പോള്‍, ഭര്‍ത്താവ് വന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും സുബേദാറിനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ ഓടി രക്ഷപ്പെട്ടു' - പരാതിയില്‍ ആരോപിക്കുന്നതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഭരത് റാവത് പറഞ്ഞു. ദമ്പതികള്‍ ഉടന്‍ തന്നെ വിവരം കരസേനയിലെ മുതിര്‍ന്നവരെ വിവരമറിയിച്ചെന്ന് റാവത് പറഞ്ഞു.

അതേസമയം ഉദ്യോഗസ്ഥർ ദമ്പതികള്‍ പരാതി നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തുക മാത്രമല്ല, മറ്റാരോടും വിഷയം പറയാതിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. തന്നെയും ഭര്‍ത്താവിനെയും വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമിച്ചെന്നും അതിനാല്‍ പ്രതികള്‍ക്കെതിരെ ഉടനെ പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇര ആരോപിച്ചു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചുപേരും ഉത്തരവാദികളായിരിക്കുമെന്നും ഇവർ പരാതിപ്പെട്ടു. കേസ് ശ്രദ്ധയില്‍പ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു.

Keywords:  News, National, Top-Headlines, Case, Molestation, Police, Complaint, Assault, Wife, Soldiers, Military, Army, Investigates, Assault complaint; Case Registered.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia