വീണ്ടും അംഗീകാര നിറവിൽ ആസ്റ്റർ മിംസ്; ദി ഇകണോമിക് ടൈംസിന്റെ 'ബെസ്റ്റ് ഹെല്‍ത്കെയര്‍ ബ്രാൻഡ് - 2021' അവാർഡ് സ്വന്തമാക്കി

 


കോഴിക്കോട്: (www.kvartha.com 24.07.2021) വീണ്ടും ദേശീയ അംഗീകാര നിറവിൽ ആസ്റ്റർ മിംസ്. ദി ഇകണോമിക് ടൈംസിന്റെ 'ബെസ്റ്റ് ഹെല്‍ത്കെയര്‍ ബ്രാൻഡ് - 2021' അവാർഡ് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്വന്തമാക്കി. കോവിഡ് കാലത്തെ ശ്രദ്ധേയവും മാതൃകാപരവുമായ പ്രവർത്തനങ്ങളും ഇടപെടലുകളും മുൻനിർത്തിയാണ് അവാർഡ് കരസ്ഥമാക്കിയത്. ദേശീയ മാധ്യമരംഗത്ത് ശ്രദ്ധേയരായ ഇകണോമിക് ടൈംസിന്റെ അവാർഡ് ആതുരസേവന സേവന രംഗത്തെ മികച്ച അംഗീകാരങ്ങളിൽ ഒന്നായാണ് പരിഗണിക്കുന്നത്.

  
വീണ്ടും അംഗീകാര നിറവിൽ ആസ്റ്റർ മിംസ്; ദി ഇകണോമിക് ടൈംസിന്റെ 'ബെസ്റ്റ് ഹെല്‍ത്കെയര്‍ ബ്രാൻഡ് - 2021' അവാർഡ് സ്വന്തമാക്കി





കോവിഡ് രോഗബാധിതരായ ഒരാൾക്ക് പോലും ആസ്റ്ററിൽ ചികിത്സ നിഷേധിച്ചിരുന്നില്ല. ആശുപത്രിയിൽ ഒരുക്കിയ സൗകര്യങ്ങൾക്ക് പുറമെ നൂറോളം കിടക്കകള്‍ അധികമായി ലഭ്യമാക്കുവാന്‍ മെയ്ക് ഷിഫ്റ്റ് ഐ സി യു എന്ന നൂതന സംവിധാനവും സജീകരിച്ചിരുന്നു. ഹോടെലുകൾ ഏറ്റെടുത്ത് സി എഫ് എല്‍ ടി സി സെന്ററുകളും സ്ഥാപിച്ചു. ഇതെല്ലാം അവാർഡിന് പരിഗണിക്കപ്പെട്ടു.

സാധാരണ ആശുപത്രികളെ ആശ്രയിച്ച് ചികിത്സ നടത്തിയിരുന്നവര്‍ക്ക് അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, ഹൃദയ ചികിത്സ മുതലായവ മുടങ്ങിയപ്പോള്‍ ഇവരുടെ ചികിത്സ ഏറ്റെടുക്കുകയും പൂർണമായും സൗജന്യമായോ, വളരെ കുറഞ്ഞ നിരക്കിലോ നിർവഹിച്ചു നൽകിയ ആസ്റ്ററിന്റെ മാതൃക പ്രവർത്തനങ്ങളും അവാർഡിനെ സ്വാധീനിച്ചു.

ബെസ്റ്റ് ഹെല്‍ത്കെയര്‍ ബ്രാൻഡ് - 2021 അവാർഡ് അഭിമാനാര്‍ഹമായ നേട്ടമാണെന്നും, ഇത്തരം അംഗീകാരങ്ങള്‍ ആസ്റ്റര്‍ ഗ്രൂപിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ ഉയര്‍ത്തുന്നുവെന്നും ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ആസ്റ്റര്‍ നോര്‍ത് കേരള ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിനില്‍ നിന്നും കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് കുമാര്‍ ഇ കെ, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

Keywords:  Kozhikode, Kerala, News, Hospital, National, Award, COVID-19, Media, Treatment, Aster Mims won The Economic Times' Best Healthcare Brand - 2021' award.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia