Asthma Day | ആസ്ത്മയും നടുവേദനയും തമ്മില്‍ ബന്ധമുണ്ടോ? പതിരും പൊരുളും അറിയാം
May 2, 2023, 18:46 IST
ന്യൂഡെല്‍ഹി: (www.kvartha.com) മെയ് രണ്ടിന് ലോക ആസ്തമ ദിനം ആചരിക്കുമ്പോള്‍, ഈ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവബോധവും നടുവേദനയുമായുള്ള ബന്ധവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ഈ അവസ്ഥ ശ്വാസനാളത്തില്‍ വീക്കം ഉണ്ടാക്കുകയും ശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. ചുമ, ശ്വാസംമുട്ടല്‍, ശ്വാസതടസം എന്നിവക്ക് ഇത് കാരണമാകുന്നു.
ഇത് ശ്വാസകോശ സംബന്ധമായ അസുഖമാണെങ്കിലും, പലപ്പോഴും നട്ടെല്ല് ഭാഗത്ത് വേദനയ്ക്ക് കാരണമാകുന്നുണ്ട്. ആസ്ത്മ പോലുള്ള ശ്വാസതടസങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങളും നടുവേദനയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ പുറം വേദനയ്ക്ക്, പ്രത്യേകിച്ച് കഴുത്ത്, തോളുകള്‍ വേദനകള്‍ക്ക് കാരണമാകുന്ന അവസ്ഥയാണ് ആസ്ത്മ.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഡയഫ്രം എന്ന പേശി ശ്വസിക്കാന്‍ സഹായിക്കുകയും നട്ടെല്ലിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. ഇത് പതിയെ നാഡിയെ പിന്തുണയ്ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് നടുവേദനയ്ക്ക് കാരണമാകുന്നത്. 'ഒറ്റനോട്ടത്തില്‍ ഈ രണ്ട് അവസ്ഥകളും തമ്മില്‍ ബന്ധമില്ലെന്ന് തോന്നുമെങ്കിലും നടുവേദനയും ആസ്ത്മയും തമ്മില്‍ കാര്യമായ ബന്ധമുണ്ട്. ഒന്നാമതായി, ആസ്ത്മ ഒരു വ്യക്തിയുടെ ഭാവത്തെയും ശ്വസനരീതിയെയും ബാധിക്കും, ഇത് പേശികളുടെ അസന്തുലിതാവസ്ഥയ്ക്കും പിന്നിലെ പേശികളില്‍ പിരിമുറുക്കത്തിനും ഇടയാക്കും', പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ. രാജ്കുമാര് പറഞ്ഞു.
ഇത് ശരീരത്തിന്റെ മുകളിലോ നടുവിലോ താഴത്തെ പുറകിലോ അസ്വസ്ഥതയും വേദനയും ഉണ്ടാക്കും. ചില ആസ്ത്മ മരുന്നുകള്‍ ഓസ്റ്റിയോപൊറോസിസിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത് പിന്നെ നടുവേദനയ്ക്കും ശ്വാസതടസങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, വിട്ടുമാറാത്ത നടുവേദനയുമായി ബന്ധപ്പെട്ട സമ്മര്‍ദവും ആസ്ത്മ ലക്ഷണങ്ങളെ വര്‍ധിപ്പിക്കും. നടുവേദനയും ആസ്ത്മയും തമ്മിലുള്ള മറ്റൊരു ബന്ധമാണ് വീക്കം. ശ്വാസനാളത്തിലെ വീക്കം മൂലമാണ് ആസ്ത്മ ഉണ്ടാകുന്നത്. അതേസമയം പുറകിലെ പേശികള്‍, അസ്ഥിബന്ധങ്ങള്‍ എന്നിവയിലെ വീക്കം മൂലമാണ് നടുവേദന ഉണ്ടാകുന്നത്.
സമയോചിതമായ ഇടപെടലിലൂടെ നടുവേദനയുടെയും ആസ്ത്മയുടെയും ലക്ഷണങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാവും. ഇതിന് അവബോധവും ശ്രദ്ധയും ആവശ്യമാണ്. പിന്‍ഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നതിനായി ആസ്ത്മ ഫിസിക്കല്‍ തെറാപ്പി കൈകാര്യം ചെയ്യുന്നതിനുള്ള മരുന്നുകള്‍, വ്യായാമം, ഭാരം നിയന്ത്രിക്കല്‍, കൂടാതെ ജീവിതശൈലി പരിഷ്കാരങ്ങള്‍, സമ്മര്‍ദങ്ങളെ ഇല്ലാതാക്കല്‍ എന്നിവ പ്രധാനമെന്ന് വിദഗ്ധര്‍ പറയുന്നു. ആസ്തമ ലക്ഷണങ്ങള്‍ അവഗണിക്കരുത്, കാരണം ഈ ചെറിയ തെറ്റ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

Keywords: Asthma Day, Health News, National News, Diseases, Treatment, Health & Fitness, Asthma Day: Pay attention to health condition awareness.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.