Astrology prediction | ഉദ്ധവ് താകറെയുടെ സര്‍കാർ വീഴുമോ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പ്രതിസന്ധിയിലാകുമോ? പ്രമുഖ ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ
Jun 24, 2022, 12:18 IST
മുംബൈ: (www.kvartha.com) മുഖ്യമന്ത്രി ഉദ്ധവ് താകറെയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണോ? മഹാരാഷ്ട്ര സര്‍കാരും ശിവസേനയും ഈ പ്രതിസന്ധിയെ അതിജീവിക്കുമോ? രാഷ്ട്രീയ ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന ഭവന മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അസമിലെ ഗുവാഹതിയിലെ ഒരു പഞ്ചനക്ഷത്ര ഹോടലില്‍ മറ്റ് നിരവധി എംഎല്‍എമാര്‍ക്കൊപ്പം തങ്ങാന്‍ തീരുമാനിച്ചതിന് ശേഷം മഹാരാഷ്ട്ര സര്‍കാരിന്റെ വിധി കയ്യാലപ്പുറത്തെ തേങ്ങാപോലെയാണ്
ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യ സര്‍കാരിനെ താഴെയിറക്കാനുള്ള ചുവടുവയ്പ്പായിരിക്കും ബിജെപി പിന്തുണയോടെ ഷിന്‍ഡെ നടത്തുന്നതെന്ന് മിക്ക റിപോര്‍ടുകളും സൂചിപ്പിക്കുന്നത്. ശിവസേനയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ശിവസേന സ്ഥാപകന്‍ ബാല്‍ താകറെയുടെ അടുത്തയാളുമാണ് ഷിന്‍ഡെ. അതിനാല്‍ സര്‍കാരിന്റെ ഭാവി ആശങ്കാജനകമാണെന്ന് തോന്നുന്നു. ചൊവ്വാഴ്ച, ഷിന്‍ഡെ തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ നിന്ന് ശിവസേന ബന്ധം നീക്കം ചെയ്തപ്പോള്‍, അദ്ദേഹത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പുറത്താക്കിയതായി റിപോര്‍ടുകള്‍ വന്നു. എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സേന സര്‍കാര്‍ രൂപീകരിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.
പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറയുന്നതനുസരിച്ച്, 'മഹാരാഷ്ട്രയിലെ നിലവിലെ സര്‍കാരിന് ഇതൊരു തകര്‍ചയാണ്, വലിയ വികസനങ്ങളില്ലാത്തതും എംഎല്‍എമാരുടെ അതൃപ്തിയും അഴിമതിയും അസന്തുഷ്ടരായ മന്ത്രിമാരും അങ്ങനെ നിരവധി കാരണങ്ങളാല്‍ ഉണ്ടാകാം. എന്നാല്‍ ഏറ്റവും നല്ല കാരണമെന്താണെന്ന് സര്‍കാരിലുള്ളവര്‍ക്ക് അറിയാം. പാര്‍ടി അംഗങ്ങള്‍, ഉദ്ധവ് താകറെ ലഗ്‌ന കന്യയാണ്, അതിനാല്‍ കുറച്ച് ദിവസങ്ങളോ ഒന്നോ രണ്ടോ മാസങ്ങള്‍ക്ക് ശേഷം, താകറെയുടെ രാഷ്ട്രീയ ജീവിതത്തില്‍ പതനം കണ്ടേക്കാം.
'അദ്ദേഹത്തിന്റെ സമയവും നക്ഷത്രവും അനുകൂലമല്ല, എംഎല്‍എമാര്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുന്നത് അതിന് തെളിവാണ്. ഉദ്ധവ് താകറെ തന്റെ പിതാവിനെ (ബാലാസാഹേബ് താക്കറെ) പോലെ മുഖ്യമന്ത്രിയാകാതിരിക്കുകയും മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കുകയും ചെയ്യുമായിരുന്നുവെങ്കില്‍ അത് ഗുണകരമായേനെ. ഇനിയും അദ്ദേഹത്തിന് കഴിയുമെങ്കില്‍, അതൊരു മികച്ച നീക്കമായിരിക്കും, കൂടാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ അവസരങ്ങളും ലഭിക്കും,' അദ്ദേഹം പറഞ്ഞു.
'അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ശിവസേന മികച്ച പ്രകടനം കാഴ്ചവെക്കില്ല. വിജയത്തിനുള്ള സാധ്യത വളരെ കുറവാണ്. മഹാനഗര്‍ പാലിക തെരഞ്ഞെടുപ്പില്‍ പാര്‍ടി അത്ഭുതകരമായ വിജയം നേടി. അത് വീണ്ടും ആവര്‍ത്തിക്കാതിരുന്നേക്കാം. അതുകൊണ്ട് ഈ സര്‍കാരിന് വലിയ ആയുസുണ്ടാകില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Astrology prediction: Uddhav Thackeray's government and career will fall, National, News, Top-Headlines, Mumbai, Government, Chief Minister, Maharashtra, MLA, BJP, Twitter, Shivsena. Political party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.