ഒബാമയ്ക്കും 'മോഡി കുര്‍ത്ത' ധരിക്കണം

 


ഡെല്‍ഹി: (www.kvartha.com 26.01.2015) രാജ്യം 66 -ാം റിപ്പബ്ലിക് ആചരിക്കുന്ന അവസരത്തില്‍ മുഖ്യാതിഥിയായെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഒരാഗ്രഹം. അത് മറ്റൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുര്‍ത്ത ധരിക്കണം എന്നാണ്. കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തിയ ഒബാമയ്ക്ക് നല്‍കിയ സ്വീകരണ വേളയ്ക്കിടെയാണ് തനിക്കുമൊരു മോഡി കര്‍ത്ത ധരിക്കണമെന്ന ആഗ്രഹം ഒബാമ പ്രകടിപ്പിച്ചത്.

മോഡിയുടെ വ്യക്തിത്വത്തെ പ്രകീര്‍ത്തിച്ച ഒബാമ അദ്ദേഹത്തിന്റെ ശൈലിയേയും നിശ്ചയ ദാര്‍ഢ്യത്തെയും, കഠിനാധ്വാനത്തെ കുറിച്ചും വാചാലനായി. സാധാരണ കുടുംബത്തില്‍ ജനിച്ച മോഡി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ്.
ഒബാമയ്ക്കും 'മോഡി കുര്‍ത്ത' ധരിക്കണം
മകന്‍ ഉയര്‍ന്ന നിലയിലെത്തിയതില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനിക്കാം.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനാണ് ഒബാമ എത്തിയിരിക്കുന്നത്. സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വികസനം താഴേക്കിടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് നേട്ടം: മന്ത്രി അനൂപ് ജേക്കബ്

Keywords:  At Banquet, Obama Talks of 'Dosti' and 'Modi Kurta', New Delhi, Prime Minister, Narendra Modi, Parents, Visit, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia