നേതാവിനെ സ്വീകരിക്കാന്‍ പ്രാവിനെ റോക്കറ്റിലാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മണ്ടത്തരത്തിന്റെ വീഡിയോ കാണാം

 


ഹൈദരാബാദ്: (www.kvartha.com 04.10.2015) കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കാന്‍ പ്രാവിനെ റോക്കറ്റിലാക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടിലായി. പ്രവര്‍ത്തകരുടെ ഈ മണ്ടത്തരത്തിന് ഒരു പ്രാവിന് ജീവന്‍ നഷ്ടപ്പെട്ടു. ആന്ധ്രയിലെ കൊവ്വൂരിലാണ് സംഭവം.

നേതാവിനെ സ്വീകരിക്കാന്‍ പ്രാവിനെ റോക്കറ്റ് പടക്കത്തില്‍ കെട്ടിവെച്ച് മുകളില്‍ നിന്നും പറത്താനായിരുന്നു പദ്ധതി. ആകാശത്ത് വെച്ച് റോക്കറ്റ് പൊട്ടുമ്പോള്‍ പ്രാവ് അവിടെ വെച്ച് പറന്നുയരുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പ്രാവ് പടക്കത്തിന്റെ പൊട്ടിത്തെറിയില്‍ മരിച്ചു വീണു.

സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തായതോടെ വലിയ വിവാദത്തിലേക്ക് വഴിവെച്ചു. മൃഗസംരക്ഷണ സംഘടനകള്‍ ഉള്‍പെടെ കോണ്‍ഗ്രസിനെതിരെ രംഗത്തു വന്നു. പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന എന്‍ജിഒ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

നേതാവിനെ സ്വീകരിക്കാന്‍ പ്രാവിനെ റോക്കറ്റിലാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മണ്ടത്തരത്തിന്റെ വീഡിയോ കാണാം




നേതാവിനെ സ്വീകരിക്കാന്‍ പ്രാവിനെ റോക്കറ്റിലാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മണ്ടത്തരത്തിന്റെ വീഡിയോ കാണാംRead: http://goo.gl/p0440g
Posted by Kvartha World News on Sunday, October 4, 2015
Keywords : Hyderabad, Congress, Dead, Leader, National, At Congress Function, Pigeons Stuffed in Rockets and Fired. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia