Floral Tribute | 'രാഷ്ട്ര നിര്‍മാണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വം'; അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തില്‍ സദൈവ് അടലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പച്ചക്രം സമര്‍പിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ദേശീയ സദ്ഭരണ ദിനമായാണ് രാജ്യം ആചരിക്കുന്നത്. നയതന്ത്രജ്ഞന്‍, സ്വാതന്ത്ര്യസമര സേനാനി, ഭരണജ്ഞന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

1924ല്‍ മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാജ്പേയി ജനിച്ചത്. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വാജ്പേയി, ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ ഉള്‍പെടെ പങ്കെടുത്ത് സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു.

അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ സമാധി സ്ഥലമായ സദൈവ് അടലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പെടെയുള്ള പ്രമുഖര്‍ പുഷ്പച്ചക്രം സമര്‍പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ വാജ്പേയിയെ അനുസ്മരിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

രാഷ്ട്ര നിര്‍മാണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു വാജ്‌പേയിയെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞു. ഭാരതാംബയെ സേവിക്കാനായി സമര്‍പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം എല്ലാകാലത്തും പ്രചോദനത്തിന്റെ ഉറവിടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Floral Tribute | 'രാഷ്ട്ര നിര്‍മാണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വം'; അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തില്‍ സദൈവ് അടലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പച്ചക്രം സമര്‍പിച്ചു



രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, സ്പീകര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂടി ചെയര്‍മാന്‍ ഹരിവന്‍ഷ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും സമാധി സ്ഥലത്തെത്തി പുഷ്പാര്‍ചന നടത്തി.

Keywords: News, National, National-News, Politics, Politics-News, Atal Bihari Vajpayee, Birthday, PM Modi, Pays, Floral Tribute, Sadaiv Atal, Memorial, National News, New Delhi News, Prime Minister, Narendra Modi, Atal Bihari Vajpayee birthday: PM Modi pays floral tribute at ‘Sadaiv Atal’ memorial.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia