വാജ്‌പേയിയുടെ ജന്മദിനം മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കുമെന്ന് മോഡി

 


ഡെല്‍ഹി: (www.kvartha.com 02.12.2014) മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ഇനിമുതല്‍ മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 25 ന് ആണ് വാജ്‌പേയിയുടെ ജന്മദിനം.

നല്ല ഭരണനിര്‍വഹണം മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പാണെന്ന് നേരത്തെ മോഡി പറഞ്ഞിരുന്നു. ഇതിന്റെ മുന്നോടിയായിട്ടാണ് മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനം തന്നെ മികച്ച ഭരണനിര്‍വഹണ ദിനമായി  ആചരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഉന്നതനായ നേതാവിനോടുള്ള ആദര സൂചകമായാണ് ഈ തീരുമാനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ ബിജെപി വാജ്‌പേയി സര്‍ക്കാര്‍ തുടക്കമിട്ട നിരവധി പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കൂടാതെ  പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വേണ്ടി  ഉന്നത നേതാക്കന്മാരെ ഉള്‍പ്പെടുത്തി അമിത് ഷായുടെ നേതൃത്വത്തില്‍  മാര്‍ഗ ദര്‍ശക് എന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ കമ്മിറ്റിയില്‍ വാജ്‌പേയിയും അംഗമായിരുന്നു.
വാജ്‌പേയിയുടെ ജന്മദിനം മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിക്കുമെന്ന് മോഡി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അന്നം തരുന്ന യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിനു ആശംസയര്‍പ്പിച്ചു കൊടിയമ്മയുടെ നല്ല മനസ്സ്
Keywords:  Atal Bihari Vajpayee's birthday to be observed as 'Good Governance Day', New Delhi, Prime Minister, Narendra Modi, Lok Sabha, Election, Core committee, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia