Ather 450S | ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഏഥർ വരുന്നു; പുതിയ മോഡൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ; വിലയും മൈലേജും അടക്കമുള്ള കാര്യങ്ങൾ അറിയാം
Jul 24, 2023, 15:51 IST
ന്യൂഡെൽഹി: (www.kvartha.com) ബെംഗ്ളുറു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ഏഥർ എനർജി മിതമായ നിരക്കിലുള്ള തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ അടുത്ത മാസം ആദ്യം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഏഥർ 450എസ് എന്നാണ് മോഡലിന്റെ പേര്. ഈ സ്‌കൂട്ടറിന്റെ ടീസർ കമ്പനി കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു.
ഒലയുമായി നേരിട്ടുള്ള മത്സരം നൽകുമോ?
ഇരുചക്ര വാഹന ഇവി മേഖലയിൽ ഏഥറിന്റെ പ്രധാന എതിരാളികളിൽ ഒന്നായ ഒല, 1,10,000 രൂപ വിലയുള്ള എസ്1 എയർ എന്ന ഇലക്ട്രിക് സ്കൂട്ടർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഒലയുമായി മികച്ച മത്സരത്തിന് ഏഥറിനെ 450എസ് സഹായിക്കും.
115 കിലോമീറ്റർ മൈലേജ് കിട്ടുമോ?
വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കുമെന്ന് കമ്പനി പറയുന്നു. കൂടാതെ ഒറ്റ ചാർജിൽ 115 കിലോമീറ്റർ വരെ ഓടാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ബുക്കിംഗ്
ഏഥർ 450-എസിന്റെ ബുക്കിംഗ് ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിലവ് എത്ര വരും?
വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചുള്ള ചില വിശദാംശങ്ങളും കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തുവിട്ടിട്ടുണ്ട്. പ്രാരംഭ വില 1,29,999 രൂപ (എക്സ്-ഷോറൂം) ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
Keywords: News, National, New Delhi, Ather 450S, Ola, Electric Scooter, Automobile, Ather 450S Deliveries to Commence Soon in India.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.