പാട്നയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിച്ചു
Dec 10, 2016, 23:30 IST
പാട്ന: (www.kvartha.com 10.12.2016) ബീഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന് എ ടി എം കൊള്ളയടിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്.
പാട്നയിലെ മൗര്യ കോപ്ലംക്സിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ എ ടി എമ്മിലാണ് കൊള്ള നടന്നത്. അതേസമയം എത്രരൂപയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. അതിനിടെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ ബന്ധുക്കളും നാട്ടുകാരും ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിച്ചു.
എ ടി എമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പാട്ന സീനിയര്‍ പോലീസ് സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു.
Keywords : Bihar, Patna, ATM, Robbery, Killed, National, ATM Looted, Security Guard Killed In Patna.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.