ATM robbery | എടിഎം പിഴുതെടുത്ത് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു; ബൊലേറോയിൽ ചങ്ങല കെട്ടി വേരോടെ വലിച്ചെടുത്തത് മിനുറ്റുകൾക്കുള്ളിൽ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 


ജോധ്പൂർ: (www.kvartha.com) വെറും അഞ്ച് മിനുറ്റിനുള്ളിൽ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു. അർധരാത്രിയിൽ നടന്ന ഈ കവർചയെക്കുറിച്ച് ബാങ്കിനും പൊലീസിനും തത്സമയം വിവരം ലഭിച്ചിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കവർച നടത്തി അക്രമികൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 2.45 ഓടെ രാജസ്താനിലെ ജോധ്പൂരിലെ എയർപോർട് സ്റ്റേഷൻ പരിധിയിൽ ശിക്കാർഗഡിലുള്ള മിനി മാർകറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

                  
ATM robbery | എടിഎം പിഴുതെടുത്ത് കൊണ്ടുപോയി ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു; ബൊലേറോയിൽ ചങ്ങല കെട്ടി വേരോടെ വലിച്ചെടുത്തത് മിനുറ്റുകൾക്കുള്ളിൽ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്


              

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ എടിഎമിൽ അലാറമോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എടിഎമിൽ ഏകദേശം നാല് ലക്ഷം രൂപയുണ്ടായിരുന്നെന്നും ഇത് മുഴുവൻ കൊള്ളയടിച്ചതായും ബാങ്ക് മാനജർ പറഞ്ഞു


പൊലീസ് പറയുന്നത്

എടിഎം ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം ബൊലേറോയിൽ വലിച്ചെടുക്കുകയായിരുന്നു. മുഖംമൂടി ധരിച്ച ഏഴ് പേരാണ് ബൊലേറോയിൽ വന്നത്. 1.37ന് എടിഎമിന് സമീപം ബൊലേറോ പാർക് ചെയ്തതായി വ്യക്തമാണ്. രണ്ട് യുവാക്കൾ കാറിൽ നിന്ന് ഇറങ്ങി ഇവിടെയുള്ള സിസിടിവി ക്യാമറയാണ് ആദ്യം തകർത്തത്. ഒരു മോഷ്ടാവ് മറ്റൊരു മോഷ്ടാവിന്റെ തോളിൽ കയറി മുറിയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളെല്ലാം തകർത്തു.

ഇതിന് പിന്നാലെ ബൊലേറോ എടിഎമിന് മുന്നിലേക്ക് കൊണ്ടുവന്നു. മുഖംമൂടി ധരിച്ച മോഷ്ടാക്കൾ ബൊലേറോയിൽ നിന്ന് ചങ്ങല, എടിഎമിൽ കെട്ടി പിഴുതെടുക്കുകയായിരുന്നു. ശേഷം എടിഎം എടുത്ത് വാഹനത്തിൽ വച്ച ശേഷം സംഘം രക്ഷപ്പെട്ടു. പിന്നീട് പാലി ജോധ്പൂർ റോഡിൽ രോഹത്തിന് സമീപമുള്ള വയലിൽ ഈ എടിഎം കത്തിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് ഡിസിപിയും പൊലീസ് കമീഷണറും സ്ഥലത്തെത്തി. പ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്'.

Keywords: ATM robbery in Jodhpur, National,News,Top-Headlines,Latest-News,Rajasthan,ATM,Cash,Robbery,CCTV, Police,Investigates.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia