Attacked | 'ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികള്‍ക്ക് നേരെ ബംഗ്ലൂറില്‍ അക്രമം'
Aug 21, 2023, 21:56 IST
ബംഗ്ലൂരു: (www.kvartha.com) ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികള്‍ക്കു നേരെ ബംഗ്ലൂറില്‍ അക്രമം നടന്നതായി പരാതി. കമ്മനഹള്ളി ചര്‍ചിനു സമീപം കണ്ണൂര്‍ പിണറായി സ്വദേശികളായ ശംസീറും സഹോദരങ്ങളും ചേര്‍ന്നു നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് അക്രമം നടന്നതെന്നാണ് പരാതി.
മൂന്ന് പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും ആണ് ആക്രമിച്ചത്. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമിറ്റിയുടെ നേതൃത്വത്തില്‍ കടയുടമ ബാനസ് വാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Attack against Malayalees in Bangalore for asking for money for drinking juice, Bengaluru, News, Attacked, Malayalees, Kannur Natives, Money, Drinking Juice, Police, Complaint, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.