കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനായി എത്തിയ ആംബുലന്‍സിലുണ്ടായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായി ആരോപണം

 



ലഖ്‌നൗ: (www.kvartha.com 15.04.2020) കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേക്ക് എത്തിക്കാനായി പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആംബുലന്‍സിനും നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ മൊറാബാദിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ ആള്‍ക്കൂട്ടം കല്ലേറും ആക്രമണവും നടത്തിയത്. ഡോക്ടര്‍മാരുള്‍പ്പടെയുളളവര്‍ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം.

കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനായി എത്തിയ ആംബുലന്‍സിലുണ്ടായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായി ആരോപണം

ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്തുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മറ്റൊരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ചെന്നതായുരുന്നു ആരോഗ്യപ്രവര്‍ത്തകര്‍.

രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ നേരത്തെയും ആക്രമണമുണ്ടായിരുന്നു. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരാതി പരിഹരിക്കുന്നതിനായി ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ ബുധനാഴ്ച അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്രം പ്രത്യേക മാര്‍ഗരേഖ ഇറക്കണം എന്ന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കവേയായിരുന്നു സുപ്രീംകോടതിയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് യുപിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
Keywords:  News, National, Lucknow, COVID19, hospital, Doctor, Nurses, Supreme Court of India, Attack Against Medical Team which had gone to take a Person Possibly Infected with Covid inUttar Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia