Attack | 'തറാവീഹ് നിസ്‌കരിക്കുന്നതിനിടെ ഗുജറാത്ത് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം'; ദൃശ്യങ്ങൾ പുറത്ത്
Mar 17, 2024, 16:38 IST
അഹ്‌മദാബാദ്: (KVARTHA) തറാവീഹ് നിസ്‌കരിക്കുന്നതിനിടെ ഗുജറാത്ത് സർവകലാശാലയിൽ വിദേശ വിദ്യാർഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഹോസ്റ്റലിൽ തറാവീഹ് നിസ്‌കാരം നിർവഹിക്കുന്നതിനിടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. റമദാൻ മാസത്തിൽ, മുസ്ലിംകൾ രാത്രിയിൽ നിർവഹിക്കുന്ന പ്രത്യേക നിസ്കാരമാണ് തറാവീഹ്.
സർവകലാശാലയുടെ ഹോസ്റ്റലിലെ 'എ' ബ്ലോക്കിൽ നടന്ന ആക്രമണത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഇവരെ സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കൂട്ടമാളുകൾ ക്രിക്കറ്റ് ബാറ്റും, കല്ലും ഉപയോഗിച്ച് വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
വിദ്യാർഥികളുടെ മുറിക്ക് നേരെ കല്ലെറിയുകയും അവരുടെ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തുകൊണ്ട് ആൾക്കൂട്ടം ഹോസ്റ്റൽ വസ്‌തുക്കൾ നശിപ്പിക്കുന്നത് വീഡിയോകളിലൊന്നിൽ കാണാം. കാവി ഷാൾ ധരിച്ച ഒരാൾ വിദ്യാർഥികളെ ശകാരിക്കുന്നതും ഹിന്ദുത്വ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതുമായ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ, അക്രമികൾക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ഇരകൾ ആരോപിച്ചു. അതേസമയം പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖേദാവാലയും മുൻ കോൺഗ്രസ് എംഎൽഎ ഗയാസുദ്ദീനും ആശുപത്രിയിലെത്തി വിദേശ വിദ്യാർത്ഥികൾക്ക് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി.गुजरात यूनिवर्सिटी के हॉस्टल में नमाज़ पढ़ रहे 10 विदेशी छात्रों पर हिंदू संगठन के गुंडों का हमला।
— Sahal Qureshi (Hakim) (@IMSahalQureshi) March 16, 2024
पुलिस के सामने हिंदू संगठन के गुंडे हॉस्टल से बाहर निकल कर चले गए लेकिन पुलिस ने किसी को भी हिरासत में नहीं लिया! pic.twitter.com/i5vKc4nprn
Disturbing footage surfaces: A person wearing a saffron shawl seen verbally abusing international students of Gujarat University while chanting religious slogans. https://t.co/olVHCrxS62 pic.twitter.com/fj8pjLjN8U
— Mohd Shadab Khan (@Shadab_VAHIndia) March 16, 2024
Keywords: Gujarat University, Ramadan, Taraweeh, Video, National, Ahmedabad, Hostel, Security, Attack, Foreign, Police, Arrest, Home Minister, Harsh Sanghvi, Attacks International Students At Gujarat University For Offering Ramzan Taraweeh Prayers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.