'ബിജെപിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്'; മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി റെയ്ഡിനെ വിമര്‍ശിച്ച് ഡെല്‍ഹി മുഖ്യമന്ത്രി
Jul 22, 2021, 17:22 IST
ന്യൂഡല്‍ഹി: (www.kvartha.com 22.07.2021) മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിലെ റെയ്ഡില്‍ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദൈനിക് ഭാസ്‌കറിന്‍റയും യുപി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാറിന്‍േറയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി റെയ്ഡിനെ അരവിന്ദ് കെജ്‌രിവാള്‍ വിമര്‍ശിച്ചു.
കേന്ദ്രസര്‍കാറിന്റെ നീക്കം മാധ്യമങ്ങളെ ഭയപ്പെടുത്തുക എന്നതാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അനാവശ്യ റെയ്ഡുകള്‍ നിര്‍ത്തി മാധ്യമങ്ങള്‍ സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദൈനിക് ഭാസ്‌കറിന്‍േറയും ഭാരത് സമാചാറിന്‍േറയും ഓഫീസുകളില്‍ നടത്തിയ റെയ്ഡ് മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബി ജെ പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. ഇത്തരമൊരു ചിന്ത അപകടകരമാണ്. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയര്‍ത്തണമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
പ്രമുഖ മാധ്യമ ഗ്രൂപായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധന. ദൈനിക് ഭാസ്‌കറിന്റെ ഡെല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.
Keywords: News, National, India, New Delhi, BJP, Politics, Political Party, Media, Raid, Minister, Arvind Kejriwal, ‘Attempt to scare media’: Arvind Kejriwal condemns I-T raids on Dainik Bhaskar, TV channelदैनिक भास्कर और भारत समाचार पर आयकर छापे मीडिया को डराने का प्रयास है। उनका संदेश साफ़ है- जो भाजपा सरकार के ख़िलाफ़ बोलेगा, उसे बख्शेंगे नहीं।ऐसी सोच बेहद ख़तरनाक है।सभी को इसके ख़िलाफ़ आवाज़ उठानी चाहिए
— Arvind Kejriwal (@ArvindKejriwal) July 22, 2021
ये छापे तुरंत बंद किए जायें और मीडिया को स्वतंत्र रूप से काम करने दिया जाए
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.