ഗര്‍ഭസ്ഥ ശിശുവിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍, വിവാഹ മോചിതയായ യുവതിയുടെ പുനര്‍ വിവാഹത്തിന് തടസമാകാതിരിക്കാനാണ് വില്പനശ്രമമെന്ന് പോലീസ്

 


മുംബൈ: (www.kvartha.com 21.04.2020) ഗര്‍ഭസ്ഥ ശിശുവിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഔറംഗബാദ് രഞ്ജന്‍ഗോ ഷെന്‍പുഞ്ചി സ്വദേശിയായ ശിവശങ്കര്‍ തഗാഡേ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  സഹോദരന്റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെയാണ് ഓൺലൈൻ വഴി വിൽക്കാൻ ശ്രമിച്ചത്. പ്രതിയുടെ സഹോദരനില്‍ നിന്നും യുവതി നേരത്തെ വിവാഹമോചനം നേടിയിരുന്നു. ഇവരുടെ ഗര്‍ഭസ്ഥ ശിശുവിനെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.


ഗര്‍ഭസ്ഥ ശിശുവിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍, വിവാഹ മോചിതയായ യുവതിയുടെ പുനര്‍ വിവാഹത്തിന് തടസമാകാതിരിക്കാനാണ് വില്പനശ്രമമെന്ന് പോലീസ്

സഹോദരന്റെ ഭാര്യക്ക് പുനര്‍ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് ഇയാളുടെ വാദം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും ഇതിനുശേഷം കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പോലീസ് പറഞ്ഞു.

ഫേസ്ബുക്ക് വഴി കുഞ്ഞിനെ വില്‍പനയ്ക്ക് വക്കുകയും. ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്ത ഇയാള്‍ കുഞ്ഞിന് വന്‍തുക പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പിന് വില്‍പനയെക്കുറിച്ച്‌ വിവരം ലഭിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്. ഞായറാഴ്ച കുഞ്ഞിനുള്ള അഡ്വാന്‍സ് കൈപ്പറ്റാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് പിടികൂടിയത്.

Summary: One Held for attempting to sell an unborn Baby in Aurngabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia