Income Tax | ജീവനക്കാർ ശ്രദ്ധിക്കുക! പുതിയ ആദായ നികുതി വ്യവസ്ഥയിൽ നിങ്ങൾക്ക് ഈ കിഴിവുകൾ സ്വന്തമാക്കാം
Apr 1, 2024, 13:07 IST
ന്യൂഡെൽഹി: (KVARTHA) 2024-25 പുതിയ സാമ്പത്തിക വർഷത്തിന് ഏപ്രിൽ ഒന്ന് മുതൽ തുടക്കമായി. ആദായനികുതിയുമായി ബന്ധപ്പെട്ട മിക്ക ബജറ്റ് നിർദേശങ്ങളും ഈ ദിവസം മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ പുതിയ സാമ്പത്തിക വർഷത്തിൻ്റെ തുടക്കം എപ്പോഴും പ്രധാനമാണ്. പുതിയ നികുതി സമ്പ്രദായം അടക്കം നികുതിയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിലാണ് പുതിയ നികുതി വ്യവസ്ഥയെ കുറിച്ചത് വ്യക്തമാക്കിയത്.
പുതിയ നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദായനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിങ്ങൾ ഇതുവരെ പഴയ നികുതി സമ്പ്രദായം അനുസരിച്ചാണ് ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതെങ്കിൽ, 2024 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പുതിയ നികുതി വ്യവസ്ഥയിലേക്ക് വേണമെങ്കിൽ മാറാം. പുതിയ സംവിധാനത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. കൂടുതൽ നികുതിദായകരെ അത് തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ്റെ പ്രയോജനം
ജീവനക്കാരനായ ഒരാൾ 2024-25ൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താൽ, 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ്റെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. ഇതോടെ നിങ്ങളുടെ 7.50 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാകും. വ്യക്തിഗത നികുതിദായകർക്ക് അവരുടെ വരുമാനത്തിനനുസരിച്ച് എല്ലാ വർഷവും പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ തിരഞ്ഞെടുക്കാം. പ്രൊഫഷണലുകൾക്കോ വാണിജ്യ കമ്പനികൾക്കോ ഒരിക്കൽ സ്ലാബ് തിരഞ്ഞെടുക്കാം.
പുതിയ സ്ലാബുകൾക്ക് കീഴിലുള്ള നികുതി നിരക്കുകൾ
0 മുതൽ 3 ലക്ഷം രൂപ വരെ- 0 ശതമാനം
3 മുതൽ 6 ലക്ഷം വരെ - 5 ശതമാനം
6 മുതൽ 9 ലക്ഷം വരെ - 10 ശതമാനം
9 മുതൽ 12 ലക്ഷം വരെ - 15 ശതമാനം
12 മുതൽ 15 ലക്ഷം വരെ - 20 ശതമാനം
15 ലക്ഷത്തിൽ കൂടുതൽ - 30 ശതമാനം
അടിസ്ഥാന ഇളവ് പരിധി മൂന്ന് ലക്ഷം രൂപ
പുതിയ നികുതി സമ്പ്രദായത്തിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 87 എ പ്രകാരമുള്ള ഇളവ് അഞ്ച് ലക്ഷം രൂപയിൽ നിന്ന് ഏഴ് ലക്ഷം രൂപയായി ഉയർത്തി. ഇതിനർത്ഥം, പുതിയ സംവിധനത്തിൽ, ഏഴ് ലക്ഷം രൂപ വരെ നികുതി നൽകേണ്ട വരുമാനമുള്ള വ്യക്തികൾക്ക് പൂർണ നികുതി ഇളവിന് അർഹതയുള്ളതിനാൽ നികുതി നൽകേണ്ടതില്ല.
ലീവ് എൻക്യാഷ്‌മെൻ്റ്
നിങ്ങൾ ഒരു സർക്കാർ ഇതര ജീവനക്കാരനാണെങ്കിൽ, മൂന്ന് ലക്ഷം രൂപയ്ക്ക് പകരം 25 ലക്ഷം രൂപ വരെ ലീവ് എൻകാഷ്‌മെൻ്റായി നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഇതിനായി ആദായനികുതി നിയമത്തിലെ സെക്ഷൻ 10(10എഎ)ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ലൈഫ് ഇൻഷുറൻസ്
നിങ്ങളുടെ ഇൻഷുറൻസ് പോളിസി 2023 ഏപ്രിൽ ഒന്നിന് ശേഷം ഇഷ്യൂ ചെയ്യുകയും നിങ്ങളുടെ മൊത്തം പ്രീമിയം അഞ്ച് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ സ്ലാബ് അനുസരിച്ച് നികുതി അടക്കാം.
സർചാർജ്
നിങ്ങളുടെ വാർഷിക വരുമാനം അഞ്ച് കോടി രൂപയിൽ കൂടുതലാണെങ്കിൽ, ഇപ്പോൾ നിങ്ങൾ 37 ശതമാനത്തിന് പകരം 25 ശതമാനം സർചാർജ് നൽകിയാൽ മതി.
Keywords: News, National, New Delhi, New Income Tax, Finance Ministry, ITR, Budget, Insurance, Attention Salaried Employees! You Can Claim These Deductions Under New Income Tax Regime | Details Here, Shamil.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.