മോഡിക്ക് വോട്ട് ചെയ്യില്ലെന്ന് അമിദവ് ഘോഷ്

 


ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രമുഖ എഴുത്തുകാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ അമിദവ് ഘോഷ്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്നും രാഷ്ട്രീയക്കാര്‍ സ്ഥാനമാനങ്ങള്‍ക്കായി ഹിന്ദു ദേശീയതയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹിന്ദു മതത്തെ തന്നെയാണ് നശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന് പ്രമുഖ കന്നട എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നോബല്‍ ജേതാവായ അമൃത്യസെന്നും നേരത്തെ മോഡിക്കെതിരെ ശക്തമായി തന്നെ രംഗത്തെത്തിയിരുന്നു.

മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു വരുന്നതിനിടെയാണ് പ്രമുഖ സാഹിത്യകാരെല്ലാം മോഡിക്കെതിരെ ശക്തമായി രംഗത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കത്തില്‍ ശക്തമായി രംഗത്തുവന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി മോഡിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ചര്‍ച്ചയായിരുന്നു. ഇത് അദ്വാനി പാര്‍ട്ടിക്ക് വഴങ്ങിയതായാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്.

മോഡിക്ക് വോട്ട് ചെയ്യില്ലെന്ന് അമിദവ് ഘോഷ്

SUMMARY: Padma Shri awardee author Amitav Ghosh said that he will not vote for Gujarat Chief Minister and BJP's Prime Ministerial candidate Narendra Modi. Speaking to a new channel, the author said that for him Modi was someone culpable for the Gujarat riots of 2002.

Keywords : News, Narendra Modi, Prime Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia