Mosque | അയോധ്യയിലെ മസ്ജിദിന് മുഹമ്മദ് നബിയുടെ പേര് നൽകും; രൂപകൽപനയും തീരുമാനമായി; 9000 പേർക്ക് ഒരേസമയം നിസ്‌കരിക്കാൻ സൗകര്യമുണ്ടാകും; പുതിയ പള്ളി ഇങ്ങനെയായിരിക്കും
Oct 13, 2023, 17:03 IST
അയോധ്യ: (KVARTHA) ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ ധനിപൂരിൽ നിർമിക്കുന്ന നിർദിഷ്ട മസ്ജിദിന് 'മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ്' എന്ന് പേരിടാൻ തീരുമാനിച്ചു. വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളില്‍ നടന്ന വിവിധ മുസ്ലീം നേതാക്കൾ പങ്കെടുത്ത പൊതുയോഗത്തിൽ രൂപകല്‍പനയും പേരും അനാവരണം ചെയ്തു. 1992 ഡിസംബർ ആറിന് തകർക്കപ്പെട്ട ബാബരി മസ്ജിദിന് പകരമായാണ് പുതിയ പള്ളി നിര്‍മിക്കുന്നത്.
2019 നവംബറിലെ സുപ്രധാന വിധിയിൽ, അയോധ്യയിലെ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാനും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കോടതി വിധി പ്രകാരം യുപി സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റാണ് മസ്ജിദ് നിർമാണത്തിന് നേതൃത്വം നൽകുന്നത്.
ബാബരി മസ്‌ജിദ് സ്ഥിതി ചെയ്തിരുന്നിടത്ത് നിന്ന് 22 കിലോമീറ്റർ അകലെയാണ് പുതിയ പള്ളിയുടെ നിർമാണം. ഇതോടൊപ്പം അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാകുകയാണ്. അടുത്ത വർഷം ആദ്യം രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പള്ളിയിൽ 4000 സ്ത്രീകൾ ഉൾപ്പെടെ 9000 പേർക്ക് ഒരേസമയം നിസ്‌കരിക്കാൻ സൗകര്യമുണ്ടാകും.
മസ്ജിദ് കൂടാതെ കാന്‍സര്‍ ആശുപത്രി, മെറ്റേണിറ്റി ഹോസ്പിറ്റല്‍, എൻജിനീയറിംഗ്, മെഡിസിന്‍, ലോ, വനിതാ കോളേജുകള്‍ തുടങ്ങിയവയും നിർമിക്കാൻ പദ്ധതിയുണ്ട്. ഇതിനായി ആറ് ഏക്കർ കൂടി വാങ്ങും. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് വഖഫ് ബോർഡ്. മസ്ജിദ് സമുച്ചയത്തില്‍ ലൈബ്രറി, മ്യൂസിയം, കോണ്‍ഫറന്‍സ് ഹാള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സമൂഹ അടുക്കള തുടങ്ങിയവ നിർമിക്കും. 2019 നവംബറിലെ വിധിക്ക് ശേഷം സുപ്രീം കോടതി അനുവദിച്ച സ്ഥലത്ത് വരുന്ന പുതിയ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പുരാതന ഇസ്ലാമിക വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പള്ളിയുടെ നിർമാണം. മസ്ജിദ്, ആശുപത്രി, അടുക്കള, ലൈബ്രറി എന്നിവയ്ക്കായി 300 കോടിയിലധികം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. തുക സമാഹരിച്ചാലുടൻ പള്ളിയുടെ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പള്ളി നിര്‍മാണം തുടങ്ങുന്നത്.
യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെയും മസ്ജിദ് നിർമാണത്തിന് നേതൃത്വം നൽകുന്ന ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെയും ചെയര്‍മാനായ സുഫര്‍ അഹ്‌മദ് ഫാറൂഖി, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഹാജി അറഫാത്ത്, ആര്‍ക്കിടെക്റ്റ് ഇമ്രാന്‍ ശെയ്ഖ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മുസ്ലീം പള്ളിയുടെയും ആശുപത്രിയുടെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകൾ പങ്കാളികളാകുമെന്നും ഇവർ പറഞ്ഞു.
Keywords: News, National, New Delhi, Ayodhya, Mosque, UP News, Ayodhya mosque to be named after the Prophet Muhammad; design finalised.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.