Guinness world record | ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ഗിന്നസ് റെകോര്‍ഡ് സ്ഥാപിച്ച് അയോധ്യ; സാക്ഷിയായി പ്രധാനമന്ത്രി മോദിയും, യോഗി ആദിത്യനാഥും

 


ന്യൂഡെല്‍ഹി: (www.kvartha.com) ദീപാവലിയുടെ തലേദിവസം ഏറ്റവും കൂടുതല്‍ ദീപങ്ങള്‍ കത്തിച്ച് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്ഥാപിച്ച് ഉത്തര്‍പ്രദേശിലെ അയോധ്യാ നഗരം. സരയൂ നദിയുടെ തീരത്ത് 15 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിക്കാന്‍ 20,000-ത്തിലധികം സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുത്തത്. മൊത്തം 15,76,000 ദീപങ്ങളാണ് തെളിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത ചടങ്ങില്‍ ഇരുവരും ഗിന്നസ് റെകോര്‍ഡ് സര്‍ടിഫികറ്റ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

തന്റെ സര്‍കാരിന്റെ 'സബ്കാ സാത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിന് പിന്നിലെ പ്രചോദനം ശ്രീരാമന്റെ ഭരണമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
രാംകഥ പാര്‍കില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനം നിര്‍ദേശിക്കുന്ന ബിജെപി സര്‍കാര്‍ മന്ത്രത്തെ മോദി ബലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് റാം കി പൈഡിയിലും അദ്ദേഹം ഹ്രസ്വ പ്രസംഗം നടത്തി.

2020 ആഗസ്റ്റ് അഞ്ചിന് രാമജന്മഭൂമിയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിട്ടതിന് ശേഷം അയോധ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു മോദിയുടേത്. താത്കാലിക ക്ഷേത്രത്തില്‍ രാം ലല്ലയ്ക്ക് പ്രാര്‍ഥന നടത്തിയ ശേഷം പ്രധാനമന്ത്രി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. തുടര്‍ന്ന് രാംകഥ പാര്‍കില്‍ ശ്രീരാമന്റെയും സീതാദേവിയുടെയും പ്രതീകാത്മക പട്ടാഭിഷേകവും മോദി നടത്തി.


Guinness world record | ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് ഗിന്നസ് റെകോര്‍ഡ് സ്ഥാപിച്ച് അയോധ്യ; സാക്ഷിയായി പ്രധാനമന്ത്രി മോദിയും, യോഗി ആദിത്യനാഥും

Keywords: Ayodhya sets Guinness world record by lighting over 15 lakh diyas on Deepotsav in PM Modi's presence, New Delhi, News, Politics, Religion, Festival, Prime Minister, Narendra Modi, Guinness Book, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia